»   » 6 വര്‍ഷത്തിന് ശേഷം കാവ്യയും ചാക്കോച്ചനും വീണ്ടും

6 വര്‍ഷത്തിന് ശേഷം കാവ്യയും ചാക്കോച്ചനും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban-Kavya Madhavan
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യയും കുഞ്ചാക്കോ ബോബബനും ഒത്തുചേരുന്നു. സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥവീടിലൂടെയാണ് യുവതാരങ്ങളുടെ പുനസമാഗമം.

ദോസ്ത്, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വം, കിലുക്കം കിലുകിലുക്കം തുടങ്ങിയ ചിത്രങ്ങളിലാണ് ചാക്കോച്ചന്റെ നായികയായി കാവ്യ പ്രത്യക്ഷപ്പെട്ടത്. ഏറെ പ്രത്യേകതകളുള്ള കഥവീടിന് വേണ്ടി ഒന്നിയ്ക്കുമ്പോള്‍ ഇരുതാരങ്ങളും ഏറെ പ്രതീക്ഷയിലാണ്.

എംടി വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍, എന്നിവരുടെ കഥകളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലെ ചിലരംഗങ്ങള്‍ കഴിഞ്ഞമാസം ചിത്രീകരിച്ചിരുന്നു. ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവരായിരുന്നു ഇതില്‍ അഭിനയിച്ചത്. ലാല്‍, മൈഥിലി, സരയൂ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഇനിയുള്ള ഷൂട്ടിങ് തിരുവനന്തപുരത്താണ് നടക്കുക.

അതിനിടെ സോഹന്‍ലാലിന്റെ പുതിയ ചിത്രമായ പാര്‍ക്ക് സ്ട്രീറ്റിന്റെ ഷൂട്ടിങും വൈകാതെ ആരംഭിയ്ക്കും. ചലച്ചിത്ര മേളയ്ക്കിടെ സംവിധായകന്‍ പ്രിയദര്‍ശനാണ് ചിത്രം ലോഞ്ച് ചെയ്തത്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയ്ക്കിടെ പ്രകാശനം ചെയ്ത സോഹന്‍ലാലിന്റെ നോവല്‍ ലൈലംലൈറ്റും തമിഴില്‍ സിനിമയാവുകയാണ്. നോവല്‍ സിനിമയാക്കുന്നതിനുള്ള അവകാശം ആടുകളം ഫെയിം വെട്രിമാരന്‍ സ്വന്തമാക്കിയിരുന്നു. ഇതിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

സമകാലീന സമൂഹത്തെയും സംഭവങ്ങളെയും കോര്‍ത്തിണിക്കിയ ന്യൂ ജനറേഷന്‍ നോവലിന്റ ചലച്ചിത്രാവിഷ്‌ക്കാരമാണ് പാര്‍ക്ക് ലൈറ്റെന്നും സോഹന്‍ലാല്‍ പറയുന്നു.

English summary
Kunchacko Boban and Kavya Madhavan will reunite after a gap of six years in Sohanlal's Kathaveedu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam