twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബന് പറ്റിയ അബദ്ധം

    By Aswathi
    |

    ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഒരു ഡ്രൈവറുടെ വേഷം ഇടുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് അങ്ങ് ദുബായിലും. ചിത്രത്തിന്റെ ഷൂട്ടിങിനായി ചാക്കോച്ചന്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ നില്‍ക്കുകയാണ്.

    പെട്ടന്ന് ഒരു അറബിയും കുടുംബവും വന്നു ചാക്കോച്ചന്റെ കാറിയില്‍ കയറിയിട്ട് പറഞ്ഞു, 'ഷാര്‍ജ മാര്‍ക്കറ്റ്'. കുഞ്ചാക്കോ ബോബന് എന്ത് പറയണം എന്നറിയില്ല. അറബിയാണെങ്കില്‍ വണ്ടിയില്‍ ഇരിക്കുകയാണ്. ചാക്കോച്ചന്‍ ആശയകുഴപ്പത്തില്‍ നില്‍ക്കവെ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഓടിയെത്തി അറബിയോട് കാര്യം പറഞ്ഞു.

    kunchakko-boban

    അതോടെ ആ അമ്പരപ്പ് ചിരിക്കാനുള്ള വകയായി. സിനിമയുടെ ഷൂട്ടിങാണ് അവിടെ നടക്കുന്നതെന്നറിയാതെയാണ് അരബിയും കുടുംബവും ചാക്കോച്ചന്റെ വണ്ടിയില്‍ വന്നു കയറിയത്. ഒടുവില്‍ അത് തിരിച്ചറിഞ്ഞപ്പോള്‍ മലയാളത്തിന്റെ യങ് സ്റ്റാറിനൊപ്പം ഒരു ഫോട്ടോയ്‌ക്കൊക്കെ പോസ് കൊടുത്താണ് അറബിയും കുടുംബവും സ്ഥലം വിട്ടത്.

    നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ബിജു മേനോനും ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തുന്നുണ്ട്. ദുബായിലും ശ്രീലങ്കയിലുമായാണ് മധുരനാരങ്ങയുടെ ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തില്‍ അറബി ഡയലോഗുകളുള്ളതുകൊണ്ട് ചാക്കോച്ചനും ബിജു മേനോനും ഇപ്പോള്‍ അറബിയില്‍ പ്രാഥമിക പഠനങ്ങള്‍ നടത്തുകയാണത്രെ.

    അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തമിഴ് മാത്രം സംസാരിക്കാനറിയാവുന്ന ഒരു ശ്രീലങ്കന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വ്വതി ചിത്രത്തിലെത്തുന്നത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കര്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

    English summary
    It is for the first time that actor Kunchacko Boban is turning a cab driver for a film. The garb of a taxi driver apparently suited him so well that he was mistaken for a real driver by the locals in Dubai!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X