»   » സംശയിക്കേണ്ട, ഇത് ചാക്കോച്ചന്‍ തന്നെ...

സംശയിക്കേണ്ട, ഇത് ചാക്കോച്ചന്‍ തന്നെ...

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban
കരിയറില്‍ ഒരു മേക്ക് ഓവറിന്റെ മൂഡിലാണ് കുഞ്ചാക്കോ ബോബന്‍. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയില്‍: ഭക്തി പ്രസ്ഥാനത്തില്‍ മൂന്ന് വ്യത്യസ്ത സ്റ്റൈലിലാണ് ചാക്കോച്ചനെത്തുന്നത്. ഗോഡ് ഫോര്‍ സെയിലില്‍ മുടി നീട്ടിവളര്‍ത്തി സന്തോഷ് മാധവന്‍ സ്‌റ്റൈലിലെത്തുന്ന ചാക്കോച്ചനെ ഏറെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിയ്ക്കുന്നത്. ഈ സിനിമ തിയറ്ററുകളിലെത്തും മുമ്പേ പുതിയൊരു സ്റ്റൈല്‍ കൂടി പരീക്ഷിയ്ക്കുകയാണ് നടന്‍.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സിലാണ് കുഞ്ചാക്കോ വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. മേജര്‍ പ്രതാപ് സിങെന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ ചാക്കോച്ചനില്‍ നിന്നും ആരും പ്രതീക്ഷിയ്ക്കാത്തതാണ്.

മുടി പ്രത്യേക രീതിയില്‍ ചീകി പ്രേംനസീറിനെ ഓര്‍മിപ്പിയ്ക്കുന്ന വരമീശയുമായി എത്തുന്ന മേജര്‍ കഥാപാത്രം കുഞ്ചാക്കോ ബോബനാണെന്ന് അത്ര പെട്ടെന്നൊന്നും ആര്‍ക്കും മനസ്സിലാവില്ല.

സ്ത്രീപുരുഷ ബന്ധവും അതിലെ വൈകാരിക തലവുമാണ് പോപ്പിന്‍സിലൂടെ വികെപി ചര്‍ച്ചചെയ്യുന്നത്. നാല് ദമ്പതികളിലൂടെയാണ് പോപ്പിന്‍സിന്റെ കഥ വികസിക്കുന്നത്. അനൂപ് മേനോന്‍-ആന്‍ അഗസ്റ്റിന്‍, ജയസൂര്യ-മേഘ്‌ന രാജ്, കുഞ്ചാക്കോ ബോബന്‍-നിത്യ മേനോന്‍, ഇന്ദ്രജിത്ത്-പത്മപ്രിയ എന്നിവരാണ് പ്രധാന താരങ്ങള്‍. ജയപ്രകാശ് കൂളൂരിന്റെ നാടകത്തെ ആസ്പതമാക്കിയാണ് വികെപി പോപ്പിന്‍സ് ഒരുക്കുന്നത്.

English summary
Kunchacko will be essaying the role of Major Prathap Singh in the V K Prakash flick, where he will be paired opposite Nitya Menen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam