»   » മമ്മൂട്ടിച്ചിത്രത്തില്‍ ധനുഷും ചാക്കോച്ചനും ഇല്ല

മമ്മൂട്ടിച്ചിത്രത്തില്‍ ധനുഷും ചാക്കോച്ചനും ഇല്ല

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban- Dhanush
മമ്മൂട്ടിയും ദിലീപും പ്രധാന വേഷങ്ങളിലെത്തുന്ന കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രം ഇപ്പോള്‍ തന്നെ വാര്‍ത്തകളിലിടം നേടിക്കഴിഞ്ഞു. രണ്ടു സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ തമിഴ് സൂപ്പര്‍താരം ധനുഷ് എത്തുന്നുവെന്നതായിരുന്നു അടുത്തിടെ പുറത്തു വന്ന വാര്‍ത്ത.

എന്നാല്‍ ചിത്രത്തിലേയ്ക്ക് ധനുഷ് എത്തുമെന്ന വാര്‍ത്ത വെറും ഗോസിപ്പാണെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു. കോളിവുഡ് താരം ധനുഷ് ചിത്രത്തിലേയ്ക്ക് എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. ഇത് തെറ്റാണ്. ഗസ്റ്റ് റോളില്‍ ഏത് താരത്തെയാണ് കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉദയ്കൃഷ്ണ പറഞ്ഞു.

അതേസമയം കമ്മത്ത് ആന്റ് കമ്മത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ചാക്കോച്ചന്‍ ഡേറ്റ് ക്ലാഷ് മൂലം പിന്‍മാറുകയും ചെയ്തു. ചിത്രത്തില്‍ ഇന്‍കംടാക്‌സ് ഓഫീസറുടെ റോളില്‍ എത്തേണ്ടിയിരുന്ന ചാക്കോച്ചന്‍ തനിക്ക് ഈ വേഷം ഏറ്റെടുക്കാനാകില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ തോംസണ്‍ കെ തോമസിനെ അറിയിച്ച് കഴിഞ്ഞു.

ഈ റോള്‍ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മറ്റു ചില പ്രൊജക്ടുകളുമായി തിരക്കിലായതിനാല്‍ ചിത്രവുമായി സഹകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

English summary
Another rumour that Kollywood star Dhanush has been roped in to play his part. However, scriptwriter Udayakrishna says the decision on who plays the role will only be taken after a while.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X