twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃശൂര്‍ മലയാളവുമായി ചാക്കോച്ചനും

    By Lakshmi
    |

    മലയാളസിനിമയില്‍ നടന്മാര്‍ക്കും നടിമാര്‍ക്കുമൊപ്പം തന്നെ സ്ഥലങ്ങളും ഭാഷകളും കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മുമ്പ് ഏത് നാട്ടില്‍ നടക്കുന്ന കഥയിലും അച്ചടിമലയാളമോ വള്ളുവനാടന്‍ മലയാളമോമാത്രമാണ് കഥാപാത്രങ്ങള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സിനിമ സ്ഥലകാലങ്ങൡലേയ്ക്ക് മാറുകയാണ്. അതിനൊപ്പം തന്നെ കഥ നടക്കുന്ന നാടനനുസരിച്ച് ഭാഷയിലും മാറ്റം വരുന്നു. ഇക്കൂട്ടത്തില്‍ താരമായി മാറിയിരിക്കുന്ന ഭാഷാരീതി തൃശൂര്‍ സ്റ്റൈലാണ്.

    രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിലൂടെയാണ് ആദ്യമായി സിനിമയില്‍ തൃശൂര്‍ സ്ലാങ് ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അരിപ്രാഞ്ചിയായി എത്തിയ മമ്മൂട്ടി ഗംഭീരമായിട്ടാണ് തൃശൂര്‍ സ്ലാങ്ങില്‍ സംസാരിച്ച് ഫലിപ്പിച്ചത്. പിന്നാലെ മറ്റു പല ചിത്രങ്ങളിലും തൃശൂര്‍ ഭാഷസ്റ്റൈലായി എത്തി. അടുത്തിടെ ഇറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ വീണ്ടും തൃശൂര്‍ സ്ലാങ്ങ് ശക്തമായി തിരിച്ചെത്തി. ഇപ്പോഴിതാ മമ്മൂട്ടിയുടെയും ജയസൂര്യയുടെയുമെല്ലാം പാതയിലേയ്ക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബനും.

    Kunchacko Boban

    ദീപന്‍ സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ തൃശൂര്‍ മലയാളം പറയാന്‍ പോകുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഷൈലോക്കില്‍ ഇട്ടി എന്ന നിയമവിദ്യാര്‍ത്ഥിയെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ ദീപന്‍ ഷൈലോക്കിന്റെ ജോലികള്‍ ആരംഭിയ്ക്കും.

    പത്മകുമാറിന്റെ പോളിടെക്‌നിക്, ലിജിന്‍ജോസിന്റെ ലോ പോയിന്റ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസ് ചെയ്യാനരിക്കുന്ന ചിത്രങ്ങള്‍.

    English summary
    After Mammootty and Jayasurya, it is now Kunchacko Boban's turn to master the Thrissur slang for his next project, to be directed by Diphan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X