»   » കുഞ്ചാക്കോ ബോബന് സുഖചികിത്സ

കുഞ്ചാക്കോ ബോബന് സുഖചികിത്സ

Posted By:
Subscribe to Filmibeat Malayalam

ആരോഗ്യവും സൗന്ദര്യവുമില്ലെങ്കില്‍ എത്ര കഴിവുണ്ടെങ്കിലു ചലച്ചിത്രമേഖലയില്‍ പിടിച്ചുനില്‍ക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം ഈ പ്രായത്തിലും തിളങ്ങിനില്‍ക്കുന്നത് കഴിവിനൊപ്പം കൃത്യമായ ആരോഗ്യ സൗന്ദര്യ സംരക്ഷണം കൂടി നടത്തുന്നതുകൊണ്ടാണ്.

മോഹന്‍ലാല്‍ വര്‍ഷാവര്‍ഷം ആയുര്‍വേദ സുഖചികിത്സ നടത്തുന്നകാര്യം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. മമ്മൂട്ടിയും ഇത്തരത്തില്‍ പലതും ചെയ്യുന്നുണ്ടെന്നും പലപ്പോഴും വിദേശത്ത് അവധിക്കാലം ചെലവഴിക്കാന്‍ പോകുമ്പോഴാണ് മമ്മൂട്ടി സൗന്ദര്യ സംരക്ഷണചികിത്സകള്‍ നടത്തുന്നതെന്നുമാണ് സിനിമാലോകത്തെ കേട്ടുകേള്‍വി. ഇപ്പോഴിതാ ഇവരുടെ പാതയിലേയ്‌ക്കെത്തുകയാണ് യുവതാരം കുഞ്ചാക്കോ ബോബനും.

Kunchacko Boban

ഇപ്പോള്‍ ആരോഗ്യസുഖചികിത്സ ചെയ്യാനായി കുഞ്ചാക്കോ ബോബന്‍ തൃശൂരിലെ ഔഷധി ചികിത്സാ കേന്ദ്രത്തില്‍ എത്തിയിരിക്കുകയാണ്. ഭാര്യ പ്രിയയും ചാക്കോച്ചന് കൂട്ടുവന്നിട്ടുണ്ട്. ഔഷധിയിലെ ചികിത്സയ്ക്കിടയിലാണത്രേ ബാബു ജനാര്‍ദ്ദനന്റെ ഗോഡ് ഫോര്‍ സെയില്‍ ഭക്തി പ്രസ്താനം എന്ന ചിത്രത്തിലഭിനയിക്കാന്‍ കൂഞ്ചാക്കോ എത്തുന്നത്.

ആയുര്‍വേദ ചികിത്സയായതിനാല്‍ കര്‍ഷനമായ ചിട്ടകളും പഥ്യങ്ങളുമുണ്ട്. അതിനാല്‍ ഇപ്പോള്‍ നോണ്‍ വെജ് ഭക്ഷണം പാടേ ഉപേക്ഷിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ഭക്ഷണത്തിലെ ചിട്ട സെറ്റിലും ചാക്കോച്ചന്‍ കൃത്യമായി പാലിക്കുന്നുണ്ടത്രേ. തടികുറച്ച് ഉന്മേഷവും ആരോഗ്യവും കാട്ടാനാണേ്രത ചാക്കോച്ചന്റെ ചികിത്സ.

English summary
Actor Kunjacko Boban has gone for a two weeks rejuvenation treatment at the Oushadhi Ayurvedic centre in Thrissur.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam