»   » നെഗറ്റീവ് റിവ്യൂ, ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിക്കുന്ന മാതൃഭൂമിയോട് ചാക്കോച്ചന് പറയാനുള്ളത് കാണൂ

നെഗറ്റീവ് റിവ്യൂ, ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിക്കുന്ന മാതൃഭൂമിയോട് ചാക്കോച്ചന് പറയാനുള്ളത് കാണൂ

Written By:
Subscribe to Filmibeat Malayalam

പുതിയ സിനിമ തിയേറ്ററുകളിലേക്കെത്തി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ പ്രേക്ഷക പ്രതികരണം പുറത്തുവരാറുണ്ട്. പ്രഖ്യാപനം മുല്‍ക്ക് തന്നെ സിനിമകള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ആദ്യ പ്രദര്‍ശനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ മാധ്യമങ്ങളില്‍ റിവ്യൂ പ്രസിദ്ധീകരിക്കാറുണ്ട്. പ്രേക്ഷകരില്‍ ചെറിയൊരു വിഭാഗം റിവ്യൂ കൃത്യമായി ഫോളോ ചെയ്യാറുണ്ട്.

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം!


അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രങ്ങള്‍ക്കെല്ലാം നെഗറ്റീവ് റിവ്യൂ വല്‍കി ശ്രദ്ധേയമായിരിക്കുകയാണ് മാതൃഭൂമി. ആദ്യ ദിനത്തില്‍ തന്നെ സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണിത്. നല്ല സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാതിരിക്കാനായാണ് പ്രസ്തുത മാധ്യമം ശ്രമിക്കുന്നതെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ രണ്ട് ചിത്രങ്ങള്‍ക്കും നെഗറ്റീവ് റിവ്യൂവാണ് മാതൃഭൂമി നല്‍കിയത്.


ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂ

സിനിമ റിലീസ് ചെയ്ത് ഏറെത്താമസിയാതെ തന്നെ റിവ്യൂ നല്‍കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഒരിക്കലും സിനിമയെ നശിപ്പിക്കുന്ന തരത്തിലാവരുത് അത്. ഇപ്പോഴത്തെ പ്രതിഭാസമനുസരിച്ച് സിനിമയെ പ്രേക്ഷകരില്‍ നിന്നും അകറ്റുകയെന്ന ലക്ഷ്യത്തിലാണോ റിവ്യൂ നല്‍കുന്നതെന്ന സംശയമാണ് തോന്നുന്നത്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ ഇര, വികടകുമാരന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം നെഗറ്റീവ് റിവ്യൂവാണ് മാതൃഭൂമി നല്‍കിയത്.


കുട്ടനാടന്‍ മാര്‍പാപ്പയേയും വെറുതെ വിട്ടില്ല

ശ്രീജിത് വിജയന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കുട്ടനാടന്‍ മാര്‍പാപ്പയ്ക്കും നെഗറ്റീവ് റിവ്യൂവാണ് മാതൃഭൂമി നല്‍കിയിട്ടുള്ളത്. സിനിമ കണ്ട പ്രേക്ഷകരില്‍ ഒരാള്‍ പോലും ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനിടയിലാണ് നെഗറ്റീവ് റിവ്യൂ നല്‍കിയിട്ടുള്ളത്.


പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

മാതൃഭൂമിയുടെ റിവ്യൂ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്തതിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.


വിജയിപ്പിച്ച് സന്തോഷിക്കുന്നവര്‍ക്ക് നന്ദി

കുട്ടനാടന്‍ മാര്‍പാപ്പയെന്ന തന്റെ പുതിയ സിനിമയെ വിജയിപ്പിച്ച് സന്തോഷിക്കുന്നവര്‍ക്ക് നന്ദി. മനസ്സില്‍ കുട്ടിത്തം സൂക്ഷിക്കുന്നവര്‍ ഹൈഡ്രജന്‍ ബലൂണ്‍ വലിയ ഇഷ്ടമാണ്. കുട്ടനാടന്‍ മാര്‍പാപ്പയെന്ന ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിച്ച് സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദിയെന്നാണ് താരം കുറിച്ചിട്ടുള്ളത്. ഹൈഡ്രജന്‍ ബലൂണ്‍ പോലൊരു കുട്ടനാടന്‍ മാര്‍പാപ്പയെന്നാണ് മാതൃഭൂമി റിവ്യൂവിന് തലക്കെട്ട് നല്‍കിയത്.


രൂക്ഷമായി വിമര്‍ശിച്ച് വൈശാഖ് രംഗത്തെത്തിയിരുന്നു

സൈജു എസ് എസ് സംവിധാനം ചെയ്ത ഇരയ്ക്കും മാതൃഭൂമി നെഗറ്റീവ് റിവ്യൂ നല്‍കിയിരുന്നു . ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിര്‍മ്മാതാക്കളിലൊരാളായ വൈശാഖ് രംഗത്തെത്തിയിരുന്നു.


വികടകുമാരനും പ്രതികരിച്ചിരുന്നു

ധര്‍മ്മജന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമിന്റെ വികടകുമാരന് നെഗറ്റീവ് റിവ്യൂ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ബോബന്‍ സാമുവല്‍ രംഗത്തെത്തിയിരുന്നു.


കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് കാണൂ

കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് കാണൂ


English summary
Kunchako Boban about Kuttanadan Marpappa nrgative reviews

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X