»   » പുരുഷന്‍മാര്‍ക്ക് കുഞ്ചാക്കോ ബോബനോട് കലിപ്പ് തോന്നുന്നതിന് പിന്നിലെ കാരണം, വിഡിയോ കാണൂ!!

പുരുഷന്‍മാര്‍ക്ക് കുഞ്ചാക്കോ ബോബനോട് കലിപ്പ് തോന്നുന്നതിന് പിന്നിലെ കാരണം, വിഡിയോ കാണൂ!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എവര്‍ര്ഗീന്‍ ചാമിങ്ങ് ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും കുഞ്ചാക്കോ ബോബന് മോചനം കിട്ടിയിട്ട് അധികം വര്‍ഷമായിട്ടില്ല. വില്ലനായും പ്രതിനായകനായും നായകനായും കഴിവു തെളിയിച്ച് നിരവധി ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ് ഈ താരം. സമീപകാലത്ത് ചാക്കോച്ചന്റേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ടേക്ക് ഓഫില്‍ ഒരു രുപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

അനു സിത്താരയും ചാക്കോച്ചനും വേഷമിട്ട രാമന്റെ ഏദന്‍തോട്ടം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷമുള്ള രസകരമായ കാര്യം പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഫേസ് ബുക്ക് ലൈവിലൂടെ.

ആണുങ്ങള്‍ക്ക് കലിപ്പാണ്

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിലെ രാജീവന്‍ എന്ന കഥാപാത്രത്തോട് കുടുംബിനികള്‍ക്ക് ദേഷ്യം തോന്നിയതു കൊണ്ട് അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് എന്നെ വല്യ കാര്യമായിരുന്നു. ഇപ്പോള്‍ ഇതു നേരെ തിരിച്ചാതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് രാമനെ ഇഷ്ടമായി

രാമന്റെ ഏദന്‍തോട്ടം റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് രാമനെ ഇഷ്ടമായി. കുടുംബ പ്രേക്ഷകര്‍ക്ക് ഈ ചിത്രം ഏറെ ഇഷ്ടമായെന്നും ചാക്കോച്ചന്‍ പറഞ്ഞു.

ഇത് ആണുങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്‍രെ ഏദന്‍തോട്ടം കുടുംബപ്രേക്ഷകര്‍ ഏറ്രെടുത്തു കഴിഞ്ഞു. രാമനെന്ന കഥാപാത്രത്തെ സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇക്കാര്യം ആണുങ്ങള്‍ക്ക് അത്ര ഇഷ്ടമായിട്ടില്ലെന്നും താരം പറയുന്നു.

കഥാപാത്രത്തിന്‍രെ വിജയമാണ്

ഹൗ ഓള്‍ഡ് ആര്‍ യൂ, രാമന്റെ ഏദന്‍തോട്ടം തുടങ്ങിയ രണ്ടു ചിത്രങ്ങളും സ്ത്രീപക്ഷ സിനിമകളാണ്. ഇതില്‍ ഒരു കഥാപാത്രത്തോട് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്‌നേഹവും തോന്നിയിട്ടുണ്ടെങ്കില്‍ അത് കഥാപാത്രത്തിന്റെ വിജയമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എന്നെ ഏല്‍പ്പിച്ച സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്.

ലൈവ് വിഡിയോ

കുഞ്ചാക്കോ ബോബന്‍റെ ഫേസ് ബുക്ക് ലൈവ് വിഡിയോ കാണൂ

English summary
Kunchako Boban facebook video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam