»   » സിനിമാജീവിതം തുടങ്ങിയ സ്ഥലത്തേക്ക് തിരിച്ചെത്തി, കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് വൈറല്‍!

സിനിമാജീവിതം തുടങ്ങിയ സ്ഥലത്തേക്ക് തിരിച്ചെത്തി, കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് വൈറല്‍!

Written By:
Subscribe to Filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയജീവിതം തുടങ്ങിയത്. ശാലിനിയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തിയ അനിയത്തിപ്രാവ് കേരളക്കര ഒന്നടങ്കം ഏറ്റെടുത്തൊരു പ്രണയചിത്രം കൂടിയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. ഈ സിനിമയിലൂടെയാണ് ഉദയ കുടുംബത്തിലെ ഇളം തലമുറക്കാരന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരം വളരെ പെട്ടെന്നു തന്നെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു.

തുടക്കത്തില്‍ കുഞ്ചാക്കോ ബോബനെ തേടിയെത്തിയിരുന്ന വേഷങ്ങളെല്ലാം ചോക്ലേറ്റ് ഹീറോ ടൈപ്പായിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലൂടെയും താരം കഴിവ് തെളിയിച്ചിരുന്നു. അനിയത്തിപ്രാവില്‍ ശാലിനിയായിരുന്നു നായികയായെത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കണ്ട് പലരും ഇവര്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അത്തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ അജിത്തുമായുള്ള ശാലിനിയുടെ പ്രണയത്തിന് ഹംസമായിരുന്നത് ചാക്കോച്ചനായിരുന്നു.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച ഇരുവരും വെളിപ്പെടുത്തിയത്.

Kunchako Boban

തന്റെ സിനിമാജീവിതത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്റെ റീല്‍ ജീവിതം തുടങ്ങിയത് ഇവിടെ നിന്നെന്ന് പറഞ്ഞാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫഹദ് ഫാസിലാണ് ഫോട്ടോയില്‍ താരത്തിനൊപ്പമുള്ളത്. സംവിധായകനായ ഫാസിലിന്റെ വീട്ടില്‍ വെച്ചുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്.

തമ്മിലടിയൊക്കെ പഴങ്കഥ, യുവതാരങ്ങള്‍ തുറന്ന പുസ്തകമാണ്, ചാക്കോച്ചനെ അഭിനന്ദിച്ച് ദുല്‍ഖര്‍, കാണൂ!

പൂമരം എന്നെങ്കിലും പൂക്കുമോ? ശരിക്കും അങ്ങനെയൊരു സിനിമയുണ്ടോ കണ്ണാ? ട്രോളര്‍മാരുടെ സംശയമാണ്, കാണൂ!

English summary
Kunchako Boban's Instagram photos getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam