For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന്‍ ക്ലാസ്മേറ്റ്സ് നിരസിച്ചതോടെ പകരക്കാരനായി നരേനെത്തി! നോ പറയാന്‍ കാരണം ഇതായിരുന്നു

  |

  മലയാളത്തിലെ മികച്ച ക്യാംപസ് ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. 2006ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധായകന്‍ ലാല്‍ ജോസാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കാവ്യ മാധവന്‍, രാധിക, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ സിനിമ. ക്ലാസ്‌മേറ്റ്‌സിലേക്ക് കുഞ്ചാക്കോ ബോബനെ ക്ഷണിച്ചിരുന്നു ലാല്‍ ജോസ്. എന്നാല്‍ താരത്തിന് ആ കഥാപാത്രത്തെ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

  നരേന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്റെ റോളില്‍ കുഞ്ചാക്കോ ബോബനെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ലാലുവിന് ചില തെറ്റിദ്ധാരണകളുണ്ടായിരുന്നുവെന്നും അടുത്തിടെയാണ് അത് മാറിയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. നാദിര്‍ഷയ്ക്കും നമിത പ്രമോദിനുമൊപ്പം പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോ യൂട്യൂബിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ലാലുവിന്റെ തെറ്റിദ്ധാരണ

  ലാലുവിന്റെ തെറ്റിദ്ധാരണ

  താന്‍ ക്ലാസ്‌മേറ്റ്‌സ് സ്വീകരിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ലാല്‍ ജോസിന് തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നനു. വേളാങ്കണ്ണി യാത്രയ്ക്കിടയിലായിരുന്നു അത് മാറിയത്. അവസാനനിമിഷമായിരുന്നു ആ യാത്രയിലേക്ക് ലാലുവും കുടുംബവും എത്തിയത്. നിനക്ക് കൂടി മികച്ചതാവുന്ന സിനിമ ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. അങ്ങനെയായിരുന്നു ഇവര്‍ ഇരുവരും എല്‍സമ്മ എന്ന ആണ്‍കുട്ടിക്കായി ഒരുമിച്ചത്. ലാല്‍ ജോസിനെ വിശ്വസിച്ചാണ് ആ സിനിമ ചെയ്തത്.

  പ്രിയ ചേച്ചിയെ തിരഞ്ഞെടുത്തത്

  പ്രിയ ചേച്ചിയെ തിരഞ്ഞെടുത്തത്

  ആരാധികമാരിലൊരാളായിരുന്നു പ്രിയയെ പരിചയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഞങ്ങളുടെ കാര്യത്തില്‍ ശരിയായി വരികയായിരുന്നു. അത് സംഭവിക്കുകയായിരുന്നു. ഒരുപാട് പ്രിയതമമാരുടെ ഇടയില്‍ നിന്നും ഒരു പ്രിയയെ തിരഞ്ഞെടുത്തതല്ല. പ്രണയിക്കാന്‍ വേണ്ടി കുറേ പേരെ പ്രേമിക്കുന്നതിനോട് താല്‍പര്യമില്ല. കുറേ പെണ്‍കുട്ടികളെ പ്രേമിക്കാനായി ശ്രമിച്ചിരുന്നു. പ്രേമിക്കാന്‍ അങ്ങനെ ടിപ്‌സൊന്നുമില്ല.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
   പ്രണയത്തെക്കുറിച്ച്

  പ്രണയത്തെക്കുറിച്ച്

  നമ്മളൊരാളെ പ്രണയിക്കുകയാണെങ്കില്‍ അത് അണ്‍കണ്ടീഷണലായിരിക്കണം. സലീം കുമാര്‍ ഇടയ്ക്ക് എന്നേയും പ്രിയയേയും വെച്ച് കഥ ഉണ്ടാക്കുമായിരുന്നു. ഞാനൊരു ദിവസം പുള്ളിക്കാരിയുടെ വീട്ടില്‍ ചെല്ലുന്നു. കോളനിയിലാണ് വീട്, വലിയ വീടാണ്. ചെന്നതും ഇതാണല്ലേ വീടെന്ന് ഞാന്‍ ചോദിക്കുന്നു. അവിടെ വേക്കന്റായ ഒരു പ്ലോട്ടുണ്ട്. ഇതേതാണ് സ്ഥലം, അപ്പോള്‍ പ്രിയ പറയും ഇത് ഡാഡിയുടേതാണ്. കുറച്ച് പോയപ്പോള്‍ നല്ലൊരു വീടും സ്ഥലവും, ഇതാരാ ഇവിടെ താമസിക്കുന്നത്, ഇത് ഡാഡി ഔട്ട് ഹാസ് പണിതിട്ടേക്കുവാണ്. ഐലവ് യൂ, ഇതാണെന്ന് പറഞ്ഞ് സലീം കുമാര്‍ കളിയാക്കാറുണ്ട്.

  സന്തുഷ്ട കുടുംബം

  സന്തുഷ്ട കുടുംബം

  പ്രണയവിവാഹമായിരുന്നു കുഞ്ചാക്കോ ബോബന്റേത്. ശാലിനിയെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. ഓ പ്രിയേ എന്ന് പാടുമ്പോഴൊന്നും തന്‍രെ ഭാര്യയുടെ പേര് പ്രിയയാവുമെന്ന് കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക് എത്തിയത്. മകനെ ചുറ്റിപ്പറ്റിയാണ് തങ്ങളുടെ ലോകം ഇപ്പോള്‍ കറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

  English summary
  Kunchako Boban reveals about why he rejects classmates movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X