For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോക്സോഫീസിൽ കൊലമാസായി ചാക്കോച്ചനും! പേരൻപിനൊപ്പം മിന്നിച്ച് കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രന്‍!

  |
  പേരൻപിനൊപ്പം മിന്നിച്ച് അള്ള് രാമേന്ദ്രന്‍ | filmibeat Malayalam

  2018 ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടുപുറത്ത് അച്യുതന്‍ നല്ല അഭിപ്രായം സ്വന്തമാക്കിയിരുന്നു. ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും കുടുംബ പ്രേക്ഷകര്‍ സിനിമ കാണാനെത്തിയിരുന്നു. വീണ്ടുമൊരു കുഞ്ചാക്കോ ബോബന്‍ ചിത്രം കൂടി റിലീസിനെത്തിയിരിക്കുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം.

  അബി ഇക്ക ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ!! ഷെയ്ന്റെ പ്രകടനത്തിൽ അബിയെ കുറിച്ചോർത്ത്..

  മമ്മൂക്കക്ക് നൂറുമ്മകള്‍! പേരന്‍പ് കണ്ട് ഫാന്‍ ബോയ് കുറിച്ചു! സണ്ണിയുടെ പോസ്റ്റ് വൈറലാവുന്നു! കാണൂ!

  മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ഫെബ്രുവരി ഒന്നിനാണ് കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രന്‍ തിയറ്ററുകളിലേക്ക് എത്തിയത്. വമ്പന്‍ റിലീസ് ലഭിച്ചില്ലെങ്കിലും തുടക്കം മോശമില്ലാത്ത ഒരു സിനിമയായിട്ടാണ് അള്ള് രാമേന്ദ്രനും റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.

  മാസ്സല്ല ക്ലാസാണ്! എങ്ങനെ സാധിക്കുന്നു മമ്മൂക്ക നിങ്ങള്‍ക്കിത്? പേരന്‍പ് ആദ്യദിനത്തില്‍ നേടിയത്?കാണൂ

  അള്ള് രാമേന്ദ്രന്‍

  അള്ള് രാമേന്ദ്രന്‍

  ഒരു കാലത്ത് ചോക്ലേറ്റ് ഹീറോ ആയി വിലസി നടന്ന കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് അള്ള് രാമേന്ദ്രന്‍. പകര്‍ന്ന് റിലീസിന് മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഷാന്‍ റഹ്മാന്‍ സംഗീതത്തിലെത്തിയ പാട്ട് കണ്ടതോടെ സിനിമയെ കുറിച്ച് പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ അള്ള് രാമേന്ദ്രന്‍ ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തി.

  ചാക്കോച്ചന്റെ ആദ്യ ചിത്രം

  ചാക്കോച്ചന്റെ ആദ്യ ചിത്രം

  2019 പിറന്നിട്ട് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ ചിത്രമാണിത്. ബിലഹരി സംവിധാനം ചെയ്ത അള്ള് രാമേന്ദ്രന്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്. അപര്‍ണ ബാലമുരളി, ചാന്ദനി ശ്രീധര്‍, എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദാണ് ഛായഗ്രഹണം. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള കഥാപാത്രമാണ് അള്ള് രാമേന്ദ്രന്‍.

  ഏറ്റുമുട്ടാന്‍ സിനിമകള്‍ വേറെയും

  ഏറ്റുമുട്ടാന്‍ സിനിമകള്‍ വേറെയും

  ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത സിനിമയ്‌ക്കൊപ്പം മാറ്റുരയ്ക്കാന്‍ വേറെയും സിനിമകളുണ്ടായിരുന്നു. കേരളക്കര വര്‍ഷങ്ങളായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പ് ഇതേ ദിവസമാണ് റിലീസ് ചെയ്തത്. തമിഴില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും കേരളത്തിലും വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. അതിനൊപ്പം ജയറാം നായകനായെത്തിയ ഫാമിലി എന്റര്‍ടെയിനര്‍ ലോനപ്പന്റെ മാമ്മോദീസ എന്ന സിനിമയും ഫെബ്രുവരി ഒന്നിന് റിലീസിനെത്തിയിരുന്നു. ഒന്നിച്ചുള്ള സിനിമകളുടെ റിലീസ് ബോക്‌സോഫീസില്‍ ബാധിക്കുമെങ്കിലും അള്ള് രാമേന്ദ്രന്റെ കളക്ഷന്‍ മോശമില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

   ആദ്യദിന കളക്ഷന്‍

  ആദ്യദിന കളക്ഷന്‍

  കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിവസം 11 ഷോ ആയിരുന്നു അള്ള് രാമേന്ദ്രന് ലഭിച്ചത്. അതില്‍ നിന്നും 2.50 ലക്ഷമാണ് സിനിമ നേടിയത്. അതേ സമയം തിരുവനന്തപുരം പ്ലെക്‌സില്‍ 12 ഷോ യില്‍ നിന്നും 1.79 ലക്ഷത്തിലെത്താനേ കഴിഞ്ഞിട്ടുള്ളു. വരും ദിവസങ്ങളില്‍ സിനിമയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അതില്‍ നിന്നും നല്ലൊരു കളക്ഷന്‍ തുക കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

  English summary
  Kunchako Boban's Allu Ramendran Box Office Collections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X