twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്യാങ്‌സ്റ്ററില്‍ കുഞ്ചന് ഇതുവരെ കാണാത്ത ലുക്ക്

    By Lakshmi
    |

    കുഞ്ചന്‍ എന്ന പേര് പറയുമ്പോഴും കേള്‍ക്കുമ്പോഴും മലയാളികളുടെ ചുണ്ടില്‍ ചിരിവരാതിരിക്കില്ല. ചിരിയില്ലാതെ കുഞ്ചന്‍ എന്ന പേര് പറയാന്‍ തന്നെ മലയാളികള്‍ക്ക് കഴിയില്ല. 1969ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മനൈവിയാണ് കുഞ്ചന്റെ ആദ്യ ചിത്രം. 1970ല്‍ റിലീസ് ചെയ്ത റസ്റ്റ് ഹൗസ് ആണ് ആദ്യ മലയാളചിത്രം. അന്നുമുതല്‍ ഇന്നോളം മലയാളത്തിലെ പല ചിത്രങ്ങളിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് കുഞ്ചനുമുണ്ട്.

    ഇതുവരെ 650 ചിത്രങ്ങളിലോളം അഭിനയിച്ചിട്ടുള്ള കുഞ്ചന്‍ കോമഡിയില്‍ത്തന്നെ പലതരം വൈവിധ്യങ്ങള്‍ കാണിച്ചിട്ടുള്ള താരമാണ്. ചില ചിത്രങ്ങളില്‍ ഹാസ്യത്തിന്റെ യാതൊരു ടച്ചുമില്ലാത്ത സീരിയസ് കഥാപാത്രങ്ങളായും കുഞ്ചന്‍ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്.

    Kunchan's never-seen avatar


    മലയാളത്തിലെ ബ്ലാക് ആന്റ് വൈറ്റ് കാലത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മുതല്‍ അഭിനയിച്ചുവരുന്ന കുഞ്ചന്റെ ഇതുവരെ കാണാത്തൊരു സ്റ്റൈലാണ് ആഷിക് അബു ഒരുക്കുന്ന ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ കാണാന്‍ പോകുന്നത്.

    മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലെ കുഞ്ചന്റെ കഥാപാത്രം കാഴ്ചയില്‍ത്തന്നെ വ്യസ്തനാണ്. തലമുഴുവന്‍ നരച്ച് ഡേ-നൈറ്റ് എഫക്ടുള്ള കണ്ണടയും ധരിച്ചു നില്‍ക്കുന്ന കുഞ്ചന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ കഥാപാത്രം എത്തരത്തിലുള്ളതായിരിക്കുമെന്നറിയാന്‍ ആകാംഷ തോന്നും.

    ഗ്യാങ്‌സ്റ്ററിന്റെ പോസ്റ്ററുകളിലും ടീസറിലും കുഞ്ചന്റെ സാന്നിധ്യമുണ്ട്. ഗ്യാങ്‌സ്റ്ററിലെ കുഞ്ചനെ കാണുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മവരിക ഇന്ത്യന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹസ്സന്‍ ചെയ്ത എഴുപത് വയസുള്ള കഥാപാത്രത്തിന്റെ ചിത്രമാണ്.

    എന്തായാലും ചിത്രത്തിലെ കുഞ്ചന്റെ ലുക്ക് വ്യത്യസ്തമാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇനി കഥാപാത്രം എത്തരത്തിലുള്ളതാകുമെന്നറിയാന്‍ ഗ്യാങ്സ്റ്റര്‍ എത്തും വരെ കാത്തിരിക്കാം.

    English summary
    Actor Kunchan, who has over 650 movies to his credit, will be seen in a different avatar in Aashiq Abu's Gangster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X