»   » ചാക്കോച്ചന്റെ തകര്‍പ്പന്‍ കൂത്ത് ഡാന്‍സുമായി കുട്ടനാടന്‍ മാര്‍പാപ്പയിലെ പാട്ട്: വീഡിയോ കാണാം

ചാക്കോച്ചന്റെ തകര്‍പ്പന്‍ കൂത്ത് ഡാന്‍സുമായി കുട്ടനാടന്‍ മാര്‍പാപ്പയിലെ പാട്ട്: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കി മാറ്റിയാണ് ചാക്കോച്ചന്‍ തന്റെ സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. അനിയത്തിപ്രാവിന്റെ വിജയം കുഞ്ചാക്കോയെ മലയാള സിനിമയിലെ പ്രണയ നായകനാക്കി മാറ്റിയിരുന്നു. അനിയത്തി പ്രാവിനു ശേഷം നിരവധി ചിത്രങ്ങളില്‍ ചാക്കോച്ചന്‍ അഭിനയിച്ചിരുന്നു. തന്റെ ആദ്യ നായികയായ ശാലിനിക്കൊപ്പമുളള ചിത്രങ്ങളായിരുന്നു കുഞ്ചാക്കോയുടെതായി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട പ്രണയ ചിത്രങ്ങള്‍.

ന്യൂജനറേഷന്‍ താരങ്ങളില്‍ പോലുമില്ല, ചാക്കോച്ചനെ പുകഴ്ത്തിയ വേദി, വീഡിയോ കാണാം..


നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറാന്‍ താരത്തിന് സാധിച്ചിരുന്നു. നിറം,കസ്തൂരിമാന്‍, എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, ട്രാഫിക്ക്,വിശുദ്ധന്‍, വേട്ട തുടങ്ങിയവ അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇടയ്ക്ക് കുറച്ച് നാള്‍ സജീവമല്ലാതിരുന്ന താരം പിന്നീട് വ്യത്യസ്ഥ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വന്നു. ചാക്കോച്ചന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു ശിക്കാരി ശംഭു. ഓര്‍ഡിനറി,മധുരനാരങ്ങ എന്നീ ചിത്രങ്ങളൊരുക്കിയ സൂഗീതായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്.


kunjakko boban

നല്ലൊരു കഥയും സസ്‌പെന്‍സും നിറഞ്ഞൊരു പൈസ വസൂല്‍ ചിത്രമായിരുന്നു ശിക്കാരി ശംഭു. ശിവദയായിരുന്നു ചിത്രത്തില്‍ ചാക്കേച്ചന്റെ നായികയായി എത്തിയിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍,ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ശിക്കാരി ശംഭുവിന് ശേഷം ചാക്കോച്ചന്റെതായി പുറത്തിറങ്ങുന്ന ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ.നവാഗതനായ ശ്രീജിത്ത് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അദിഥി രവി നായികയാവുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി,ഹരീഷ് കണാരന്‍, അജുവര്‍ഗീസ് ,ധര്‍മ്മജന്‍, സൗബിന്‍ ഷാഹിര്‍, ശാന്തി കൃഷ്ണ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.


kunjakko boban

രാഹുല്‍ രാജാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സരിഗമ എന്നു തുടങ്ങുന്ന പാട്ടിന്് ചാക്കോച്ചനും അദിഥിരവിയും ചേര്‍ന്ന് കളിക്കുന്ന തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡപ്പാം കുത്ത് ശൈലിയിലുളള ചാക്കോച്ചന്റെ ഡാന്‍സ് ആസ്വാദകര്‍ക്ക് മികച്ച കാഴ്ചാനുഭവം തരുന്നുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ മാര്‍ച്ച് 29നാണ് തിയ്യേറ്ററുകളിലെത്തുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആന്റണി വര്‍ഗീസ്?


ആമിറിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഷാരുഖ്; കാരണം തേടി ആരാധകര്‍! കാണാം


English summary
kunjakko boban's kuttanadan marpappa movie dance video released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X