»   »  'ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരോടുള്ള ബഹുമാനമായിരുന്നു മനസ് നിറയെ' കുഞ്ചാക്കോ ബോബന്‍

'ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരോടുള്ള ബഹുമാനമായിരുന്നു മനസ് നിറയെ' കുഞ്ചാക്കോ ബോബന്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ദുബായില്‍ സംഭവിച്ച വിമാനാപകടത്തിന്റെ നടുക്കത്തിലാണ് നടന്‍ കുഞ്ചോക്കോ ബോബന്‍. അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു കേട്ടത്.

ആ പാന്റ് ഒന്ന് കയറ്റി ഇടൂ അക്ഷയ് സാര്‍... ചിരി സഹിക്കാന്‍ കഴിയാതെ ഇല്യാന...

വലിയൊരു ദുരന്തം ഒഴിഞ്ഞു പോയതിലുള്ള ആശ്വാസവും എയര്‍പോര്‍ട്ടില്‍ കണ്ട കാഴ്ചകളും പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.

കുഞ്ചാക്കോ ബോബന്‍ എയര്‍പോര്‍ട്ടില്‍


തിരുവനന്തപുരത്ത് നിന്നും ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തിലാണ് കഴിഞ്ഞ ദിവസത്തില്‍ തീ പിടിച്ചത്. അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

അമേരിക്കന്‍ അവാര്‍ഡ് ദാന ചടങ്ങിനു ശേഷം


അമേരിക്കയിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് ദുബായ് വഴി കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റായിരുന്നു. കണക്ഷന്‍ ഫ്‌ളൈറ്റിനു വേണ്ടിയാണ് ദുബായില്‍ ഇറങ്ങിയത്.

ദുബായ് എയര്‍പോര്‍ട്ട് ശാന്തമായിരുന്നു

എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഫോണില്‍ എത്തിയ വാര്‍ത്തകള്‍ ഞെട്ടിച്ചു. പക്ഷെ എയര്‍പോര്‍ട്ട് അന്തരീക്ഷം കണ്ടപ്പോള്‍ വാര്‍ത്ത വ്യാജമാണെന്നാണ് വിചാരിച്ചത്.

എയര്‍പോര്‍ട്ടിലെ സുഹൃത്താണ് കാര്യങ്ങള്‍ പറഞ്ഞത്


എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സുഹൃത്തില്‍ നിന്നാണ് വിവരങ്ങള്‍ അറിഞ്ഞത്. ഭയവും പരിഭ്രാന്തിയും ഞെട്ടല്ലും എല്ലാം കലര്‍ന്നൊരു അവസ്ഥയായിരുന്നു മനസില്‍ എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

എയര്‍പോര്‍ട്ട് ജീവനക്കാരോട് തികഞ്ഞ ബഹുമാനം തോന്നി

വലിയൊരു ദുരന്തം സംഭവിച്ചേക്കാവുന്ന സാഹചര്യം തന്ത്രപരമായി കൈകാര്യം ചെയ്തു. 90 മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാവരുടെയും ജീവന്‍ രക്ഷിച്ചു. എയര്‍പോര്‍ട്ടിലുള്ളവര്‍ക്ക് പരിഭ്രാന്തി സൃഷ്ടിക്കാതെ എല്ലാം പരിഹരിച്ചു. മനസ്സ് നിറയെ ബഹുമാനമായിരുന്നു ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരോട് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

English summary
Kunjakko boban sharing his experience in dubai airport

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam