»   » ചാക്കോച്ചന്‍ കമ്മ്യൂണിസ്റ്റുകാരനാകുന്നു

ചാക്കോച്ചന്‍ കമ്മ്യൂണിസ്റ്റുകാരനാകുന്നു

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ കമ്മ്യൂണിസ്റ്റ്കാരന്റെ വേഷത്തിലെത്തുന്നു. തിരുവമ്പാടി തമ്പാന്‍, ഇത് പാതിരാമണല്‍, ഒറീസ എന്നീ ചിത്രങ്ങളുടെ കനത്ത പരാജയങ്ങള്‍ക്കു ശേഷം എം പത്മകുമാറാണ് കുഞ്ചാക്കോ ബോബനെ കമ്മ്യൂണിസ്റ്റ്കാരനായി പുതിയ ചിത്രമൊരുക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പത്മകുമാര്‍ ചിത്രത്തെ കാണുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഒരു പഞ്ചായത്ത് പ്രസിഡന്റെ വേഷത്തില്‍ മുകേഷും എത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റും ഇടത് നേതാവായി എത്തുന്ന ചാക്കോച്ചനും തമ്മിലുള്ള ഏറ്റുമുട്ടലാണ് പത്മകുമാര്‍ ചിത്രത്തിലൂടെ പറയുന്നത്. സുരാജ് വെഞ്ഞാറമൂടും അജു വര്‍ഗീസും ഇനിയും പേരിട്ടിട്ടല്ലാത്ത ഈ ചിത്രത്തിലെ മറ്റ് രണ്ട് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

Kunjako Boban

ഡി കമ്പനി എന്ന ആന്തോളജിയില്‍ സമുദ്രക്കനി നായകനാകുന്ന ഒരു ബൊളിവിയന്‍ ഡയറി 1985 ആണ് പത്മകുമാറിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ഈ റംസാന് പുറത്തിറങ്ങുന്ന പള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ലാല്‍ജോസ് ചിത്രം കാത്തിരിക്കുകയാണ് ചാക്കോച്ചന്‍. ഈ വര്‍ഷം പുറത്തിറങ്ങുന്ന നൂറാമത്തെ ചിത്രമെന്ന് പേരെടുത്ത പള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഒരു മുഴുനീള കോമഡി ട്രാക്കിലാണ് കഥ പറഞ്ഞുപോകുന്നത്.

English summary
Kunjako Boban playing lead role as communist leader in M Patmakumar's movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam