»   » കുഞ്ഞനന്തന്റെ കട കാണാതെ പോകരുതെന്ന് പൂക്കുട്ടി

കുഞ്ഞനന്തന്റെ കട കാണാതെ പോകരുതെന്ന് പൂക്കുട്ടി

Posted By:
Subscribe to Filmibeat Malayalam

ഉടന്‍ റീലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം 'കുഞ്ഞനന്തന്റെ കട' മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ദുബായില്‍ റേഡിയോ ജോക്കിയായ ഉഷ നൈലയാണ് സിനിമയിലെ നായിക. ഉഷയുടെ ആദ്യ സിനിമയാണിത്.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം അഹമ്മദാണ് സിനിമയുടെ സംവിധായകന്‍.സൗണ്ട് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന റസൂല്‍ പൂക്കുട്ടിയും. മലയാളത്തില്‍ സിംക്രൊണൈസ്ഡ് സൗണ്ട് റെക്കോര്‍ഡിങ് നടത്തിയ ആദ്യ സിനിമയാകും കുഞ്ഞനന്തന്റെ കട. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. മധു അമ്പാട്ടാണ് ക്യാമറ.

Kunjananthante Kada and Resul Pookutty

ഒരു പലചരക്കു കടക്കാരന്റെ വേഷമാണ് ഈ സിനിമയില്‍ മമ്മൂട്ടിക്ക്. ഭാര്യ(ഉഷ നൈല)ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് കുഞ്ഞനന്തന്റെ (മമ്മൂട്ടി) ജീവിതം. അച്ഛനില്‍ നിന്ന് കൈമാറിക്കിട്ടിയതാണ് കുഞ്ഞനന്തന്റെ കട.ഭാര്യ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരി. പ്രണയ വിവാഹമായിരുന്നു കുഞ്ഞനന്തന്റേത്. പക്ഷേ വിവാഹ ജീവിതം അത്ര സന്തോകരമല്ല.

ഉദാരമതിയാണ് കുഞ്ഞനന്തന്‍. ആര്‍ക്കും എന്ത് സഹായവും ചെയ്യാന്‍ എപ്പോഴും തയ്യാര്‍. തന്റെ കടയുമായി വളരെ ആത്മബന്ധമുണ്ട് കുഞ്ഞനന്തന്. ഇതിനിടെ നാട്ടില്‍ റോഡ് വികസനം വരുന്നു. കുഞ്ഞനന്തന്റെ കടയും റോഡ് വികസിപ്പിക്കുമ്പോള്‍ പോകുമെന്ന സ്ഥിതിയായി. തന്റെ കട രക്ഷിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനയലായി പിന്നെ കുഞ്ഞനന്തന്റെ പണി. ഇതിനിടെ ഭാര്യയുമായി വിവാഹമോചനത്തിനും മുന്നിട്ടിറങ്ങുന്നുണ്ട് കുഞ്ഞനന്തന്‍. ബാക്കി കഥ സ്‌ക്രീനില്‍.

English summary
Mammootty's upcoming movie Kunjananthante Kada is a must watch says the Oscar winner Resul Pookutty. The movie is getting released this week.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam