»   » ട്രെയിലര്‍ എത്തി കുഞ്ഞനന്തനും കടയും പിന്നാലെ

ട്രെയിലര്‍ എത്തി കുഞ്ഞനന്തനും കടയും പിന്നാലെ

Posted By:
Subscribe to Filmibeat Malayalam

ഒരു പലചരക്ക് കടക്കാരന്റെ വേഷത്തില്‍ മമ്മൂട്ടിയഭിനയിക്കുന്ന കുഞ്ഞനന്തന്റെ കടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം അഹമ്മദ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ദുബായില്‍ റേഡിയോ ജോക്കിയായ ഉഷ നൈലയാണ് നായിക.

കുഞ്ഞനന്തനെന്ന പലചരക്ക് കടക്കാരന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. ബാലചന്ദ്ര മേനോന്‍, സലീം കുമാര്‍ സിദ്ധിഖ് തുടങ്ങിയവരാണ് കുഞ്ഞനന്തന്റെ കടയിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ മൊയ്തു വക്കീലായി എത്തുന്ന ബാലചന്ദ്ര മേനോന്‍ ഏഴ് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

kunjananthante kada

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എഡിറ്റിങ് നിര്‍വഹിക്കുന്നത്. മധു അമ്പാട്ട് ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നു. ആഗസ്ത് 30ന് ചിത്രം തിയേറ്ററിലെത്തും.

<center><iframe width="420" height="315" src="//www.youtube.com/embed/J22dftUnN_U" frameborder="0" allowfullscreen></iframe></center>

English summary
The official trailer of Kunjananthante Kada has been released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam