»   » മമ്മുട്ടി ഇനി കുഞ്ഞനന്തന്റെ കടയില്‍

മമ്മുട്ടി ഇനി കുഞ്ഞനന്തന്റെ കടയില്‍

Posted By:
Subscribe to Filmibeat Malayalam
Kunjananthante Kada
മമ്മൂട്ടി വീണ്ടും സാധാരണക്കാരനാകുന്ന കുഞ്ഞനന്തന്റെ കട ഫെബ്രുവരി പത്തിന് പാലക്കാട് ചിത്രീകരണം തുടങ്ങും. ആദാമിന്റെ മകന്‍ അബു എന്ന ദേശീയ, സംസ്ഥാന അവാര്‍ഡ് വാരിക്കൂട്ടിയ ചിത്ത്രിനു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞനന്തന്റെ കട. കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ കൊങ്കിണി ഭാഷയിലാണ് മമ്മൂട്ടി സംസാരിച്ചിരുന്നതെങ്കില്‍ കുഞ്ഞനന്തന്റെ കടയില്‍ കണ്ണൂര്‍ സ്ലാങിലാണ് മമ്മൂട്ടി സംസാരിക്കുന്നത്. സലിം അഹമ്മദിന്റെ നാടായ മട്ടന്നൂരിലെ കഥയാണ് ഇതിലൂടെ പറയുന്നത്. ആദ്യചിത്രവും സ്വന്തം അനുഭവത്തില്‍ നിന്നുതന്നെയാണ് സലിം അഹമ്മദ് പ്രമേയം കണ്ടെത്തിയിരുന്നത്.

കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലെ നിരവധി നാടക പ്രവര്‍ത്തകരും സിനിമയില്‍ അഭിനയിക്കും. അതേസമയം മമ്മൂട്ടി- രഞ്ജിത് ചിത്രമായ ലീലയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാര്‍ത്തിക നായര്‍ ആണെന്ന് ഉറപ്പായി. ഉണ്ണി ആറിന്റ കഥയില്‍ രഞ്ജിത് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആരാണ് ലീലയെ അവതരിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. ആന്‍ അഗസ്റ്റിന്‍ ആയിരിക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

ചിത്രത്തിലെ നായകനായ കുട്ടിയപ്പനായി ശങ്കര്‍ രാമകൃഷ്ണന്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിനു ശേഷമാണ് ലീലയില്‍ മമ്മൂട്ടി നായകനാകുമെന്ന വിവരം പുറത്തുവരുന്നത്. മമ്മൂട്ടിയുടെ കമ്മത്തിലും കാര്‍ത്തിക അഭിനയിച്ചിരുന്നു. ദിലീപിന്റെ നായികയായിട്ടായിരുന്നു കാര്‍ത്തിക ഇതില്‍ വന്നത്. ഇനി സാക്ഷാല്‍ മമ്മൂട്ടിക്കൊപ്പം.

English summary
'Kunjananthante Kada' shooting will start soon, directed by Salim Ahamad. Mammootty will play the character role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam