»   » ഉര്‍വ്വശിയ്ക്ക് മകളെ കിട്ടുമോയെന്ന് 23ന് അറിയാം

ഉര്‍വ്വശിയ്ക്ക് മകളെ കിട്ടുമോയെന്ന് 23ന് അറിയാം

Posted By:
Subscribe to Filmibeat Malayalam
Urvashi, Manoj K Jayan, kUNJATTA
മകള്‍ കുഞ്ഞാറ്റയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉര്‍വ്വശിയും മനോജ് കെ ജയനും സര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം 23ന് വിധി പറയും. എറണാകുളം കുടുംബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായി കഴിഞ്ഞു.

ഇതിനിടെ മനോജ് കെ ജയനെതിരെ ഉര്‍വ്വശി വക്കീല്‍ നോട്ടീസയച്ചിരുന്നു. മകള്‍ കുഞ്ഞാറ്റയെ വിട്ടു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

മകളെ വിട്ടു തരാതിരുന്നതിന് പുറമേ കോടതിയ്ക്ക് പുറത്ത് വച്ച് തന്നെ പരസ്യമായി അപമാനിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. ഉര്‍വ്വശി മദ്യപിച്ചിട്ടുണ്ടെന്നും അതിനാല്‍ മകളെ വിട്ടു നല്‍കാനാവില്ലെന്നും മനോജ് എറണാകുളം കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയ്ക്ക് പുറത്ത് വന്ന ശേഷവും മനോജ് രൂക്ഷമായ ഭാഷയില്‍ ഉര്‍വ്വശിയെ വിമര്‍ശിച്ചിരുന്നു.

മദ്യ ലഹരിയില്‍ കോടതിയില്‍ ഇരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഉര്‍വ്വശി എത്തിയത്. അവര്‍ക്കൊപ്പം കുട്ടിയെ വിട്ടു കൊടുക്കാനാവില്ല. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയെ അറിയിച്ചുവെന്നും മനോജ് പറഞ്ഞു.

English summary
Court to announce verdict on July 23 on the petition of Urvashi and Manoj K Jayan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam