»   » ഇതൊരു സിനിമാ മോഹിയുടെ സ്വപ്‌നം, 'കുഞ്ഞുണ്ണി കുണ്ഠിതനാണ്' മോഷന്‍ പോസ്റ്റര്‍ കാണാം...

ഇതൊരു സിനിമാ മോഹിയുടെ സ്വപ്‌നം, 'കുഞ്ഞുണ്ണി കുണ്ഠിതനാണ്' മോഷന്‍ പോസ്റ്റര്‍ കാണാം...

Posted By:
Subscribe to Filmibeat Malayalam

സിനിമ മോഹി, എട്ടുകാലി എന്നീ ഹൃസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന സണ്ണി വെയ്ന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കുഞ്ഞുണ്ണി കുണ്ഠിതനാണ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കന്നത് പ്രിസം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. 

തിയറ്ററോ, ഷോയോ കുറഞ്ഞില്ല, എന്നിട്ടും 'പുള്ളിക്കാരന്‍' താഴെ പോയി! നേട്ടം കൊയ്തത് ഈ ചിത്രങ്ങള്‍...

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

kunjunni kundithanaanu

തന്റെ ആദ്യ ചിത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കോമിക് സ്ട്രിപ്പ് ആയിരുന്നു പ്രിന്‍സ് ആദ്യം പുറത്ത് വിട്ടത്. സില്‍മ സ്വപ്‌നം കാണുന്ന ധനികനായ ഒരു വ്യാപാരിയും സിനിമയെ പ്രേമിക്കുന്ന ദരിദ്രനുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍. ഇരുവരും തമ്മില്‍ കണ്ടുമുട്ടുകയും ധനികന്‍ നിര്‍മാതാവും ദരിദ്രന്‍ സംവിധായകനുമായി ഒരു സിനമ സംവിധാനം ചെയ്യുന്നതായിരുന്നു ആ കോമിക് സ്ട്രിപ്പിന്റെ ഉള്ളടക്കം. ചിത്രത്തിന്റെ പേര് രണ്ടാം ലക്കം പുറത്ത് വിടുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മനോഹരമായ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. 

സിനിമയുടെ മറ്റ് വിശദാശങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പുറത്തിറങ്ങി അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മോഷന്‍ പോസ്റ്റര്‍.

English summary
Sunny Wayne's new movie Kunjunni Kundithanaanu motion poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam