»   » കുറുമ്പത്തി ചുന്ദരി നീ.. ആന്‍മരിയ കലിപ്പിലാണ്, കിടിലന്‍ ഗാനം പുറത്തിറങ്ങി!!

കുറുമ്പത്തി ചുന്ദരി നീ.. ആന്‍മരിയ കലിപ്പിലാണ്, കിടിലന്‍ ഗാനം പുറത്തിറങ്ങി!!

Posted By:
Subscribe to Filmibeat Malayalam

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ കണ്ടതോടെ ആരാധകര്‍ ആകാംക്ഷയിലാണ്.

ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. കുറുമ്പത്തി ചുന്ദരി നീ എന്ന് തുടങ്ങുന്ന കിടിലന്‍ ഗാനം.

സണ്ണി വെയ്ന്‍, സാറ അര്‍ജുനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗ്ഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ധര്‍മജന്‍ ബോള്‍ഗാട്ടി, അഞ്ജലി അനീഷ്, ഉപാസന എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

annmariakalippilanu

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമയില്‍ എത്തിയ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, ലിജോ പോള്‍ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കും.

English summary
Kurumbathi Chundari Nee video song from Ann Maria Kalippilanu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam