»   » എന്നാലും എന്റെ പപ്പുവേട്ടാ, നിങ്ങള്‍ എന്നോട് ഇതു ചെയ്തല്ലോയെന്ന് മോഹന്‍ലാല്‍

എന്നാലും എന്റെ പപ്പുവേട്ടാ, നിങ്ങള്‍ എന്നോട് ഇതു ചെയ്തല്ലോയെന്ന് മോഹന്‍ലാല്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമാ ചരിത്രത്തില്‍ സ്വര്‍ണ്ണലിപി കൊണ്ട് പേരെഴുതിയ അനുഗ്രഹീത കലാകാരനാണ് കുതിരവട്ടം പപ്പു. കോഴിക്കോട്ടുകാരുടെ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കി മാറ്റിയത് മലയാളത്തിന്റെ സ്വന്തം എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറാണ്.പ്രേക്ഷകനെ കുടു കുടാ ചിരിപ്പിച്ച കുതിരവട്ടം പപ്പുവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മോഹന്‍ലാല്‍ ഗുരുമുഖങ്ങള്‍ എന്ന പുസ്തകത്തിലൂടെ.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്‍മറഞ്ഞ കലാകാരന്‍ ഇടയ്ക്കിടയ്ക്ക് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് മോഹന്‍ലാല്‍. നിരവധി സിനിമകളില്‍ ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകര്‍ ആസ്വദിച്ചിട്ടുമുണ്ട്. താമരശ്ശേരി ചുരവും ടാസ്‌കി വിളിയുമൊക്കെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന രംഗങ്ങളാണ്.

അങ്ങാടിയിലെ അബു

പാവാട വേണോ മേലാട വേണോ പഞ്ചാര പനങ്കിളിക്ക് എന്ന ഗാനം ആരും മറക്കാനിടയില്ല. അങ്ങാടിയിലെ അബുവും ഈ ഗാനവും എന്നും ഓര്‍ത്തിരിക്കുന്നതാണ്. പപ്പുവിന്റെ ജീവിതത്തിന്റെ തനിപ്പകര്‍പ്പായിരുന്നു അബു.

അഹിംസയിലൂടെ പപ്പുവിനൊപ്പം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കു ശേഷം അംഹിസ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും കുതിരവട്ടം പപ്പുവും ഒന്നിക്കുന്നത്. ആ സമയത്ത് ഇറങ്ങുന്ന സിനിമകളിലെല്ലാം പപ്പുവിന്റെ സാന്നിധ്യം നിര്‍ബന്ധമായിരുന്നുവെന്ന് സംവിധായകര്‍ വാശി പിടിച്ചിരുന്നത്ര തരത്തില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം.

അംഹിസയില്‍ അലക്കുകാരനായി പപ്പു

അലക്കുകാരന്റെ വേഷത്തിലാണ് പപ്പു അംഹിസയില്‍ പ്രത്യക്ഷപ്പെട്ടത്. അന്നു തുടങ്ങിയ സൗഹൃദം പിന്നീട് നിരവധി സിനിമകളില്‍ തുടര്‍ന്നു. സിനിമയ്ക്കുമപ്പുറത്ത് നല്ലൊരു ജ്യേഷ്ഠ സഹോദരന്‍ കൂടിയായിരുന്നു പപ്പുവേട്ടനെന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

സംഭവബഹുലമായ ജീവിതകഥ

സിനിമയെക്കാളും സംഭവബഹുലമായിരുന്നു ആ അതുല്യ കലാകാരന്റെ ജീവിത സാഹചര്യം. വെല്ലുവിളികളെല്ലാം നേരിടുമ്പോഴും അസാമാന്യ ധൈര്യം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.

ഷൂട്ടിങ്ങിനിടയില്‍ ഹല്‍വയുമായി എത്തും

ഭക്ഷണപ്രിയനായിരുന്ന പപ്പുവേട്ടന്‍ കോഴിക്കോടന്‍ ഹല്‍വയുമായി ഷൂട്ടിങ്ങ് സൈറ്റില്‍ എത്തുമായിരുന്നു. ഒരിക്കല്‍ ഹല്‍വ കൊണ്ടു വരാതിരുന്നപ്പോള്‍ എന്നാലും എന്റെ പപ്പുവേട്ടാ നിങ്ങള്‍ എന്നോട് ഇതു ചെയ്തല്ലോയെന്ന പറഞ്ഞത് അദ്ദേഹത്തിന് ഏറെ സങ്കടമായെന്നും താരം ഒാര്‍ക്കുന്നു.

English summary
Mohanlal remembering sooting experience with Kuthiravattom Pappu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam