TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കുതിരവട്ടം പപ്പുവിന്റെ മകന് ശരിക്കും വില്ലന്‍ തന്നെ!!
പ്രശസ്ത താരം കുതിരവട്ടം പപ്പുവിനെ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ.. അച്ഛന് ഹാസ്യതാരമാണെങ്കില് മകന് വില്ലന്‍ തന്നെയാണ്. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ജനശ്രദ്ധ നേടാനാണ് കുതിരവട്ടം പപ്പുവിന്റെ മകന്റെ പുറപ്പാട്. ഇത്തവണ റാണി പത്മിനിമാരുടെ വില്ലനായിട്ടാണ് ബിനു പപ്പു എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി പത്മിനിയിലെത്തുന്ന വില്ലനെ കണ്ട പ്രേക്ഷകര്‍ എല്ലാവരും ഒന്നു ചിന്തിച്ചു കാണും.
എവിടെയോ മറന്ന മുഖം എന്നാണ് പലരും പറഞ്ഞത്. ബിനു പപ്പുവിനെ അധികമാര്‍ക്കും അറിയില്ലല്ലോ. സലിം ബാബ സംവിധാനം ചെയ്ത 'ഗുണ്ട' എന്ന ചിത്രത്തിലൂടെയാണ് ബിനു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബിനുവിന്റെ രണ്ടാം വരവും ഒരു വില്ലനായിട്ട് തന്നെയാണ്.

ഇത്തവണ റിമാ കല്ലിങ്കലിന്റെയും മഞ്ജു വാര്യരുടെയും വില്ലന്‍ വേഷത്തിലാണ് ബിനു എത്തിയത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ബിനു കൈകാര്യം ചെയ്തിരിക്കുന്നത്. അഭിനയത്തില്‍ അച്ഛന്റെ പേര് ചീത്തയാക്കില്ലെന്നു തന്നെ പറയാം. വിവാഹിതനായ ബിനു ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസം.
അച്ഛന്റെ സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ബിനുവിന്റെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത് വെള്ളാനകളുടെ നാട് എന്ന ചിത്രം തന്നെയാണ്. താമരശ്ശേരി ചുരം...ഇതാണ് പ്രേക്ഷകര്‍ക്ക് പപ്പുവിനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പറയാനുള്ളതും. ഒരിക്കലും മലയാളികളുടെ മനസ്സില്‍ നിന്നും മായാത്ത രംഗങ്ങളാണത്.