»   » അവസാനത്തെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള, ടീസര്‍ പുറത്തിറങ്ങി

അവസാനത്തെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള, ടീസര്‍ പുറത്തിറങ്ങി

Posted By: Akhila KS
Subscribe to Filmibeat Malayalam

കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ഡ്രോ ടീസര്‍ പുറത്തിറങ്ങി. ജോസല്റ്റ് ജോസഫ് സംഭാഷണവും തിരക്കഥയും ഒരുക്കുന്ന അവസാനത്തെ കുട്ടന്‍പിള്ള എന്ന ക്യാപ്ഷനോടെയാണ് ക്യാരക്ടറിനെ ടീസറിലൂടെ പരിചയപ്പെടുത്തിയത്. സുരാജ് വെഞ്ഞാറമൂട്, മിഥുന്‍ രമേശ്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍ഫി എടുത്തു.. സുഖാന്വേഷണവും നടത്തി, ജാഡയില്ലാതെ മോഹന്‍ലാലിന്റെ അപ്രതീക്ഷിത വരവ്!!


ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫണ്‍ ത്രില്ലറായ കുട്ടന്‍പ്പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തില്‍ ഒട്ടേറെ രസകരമായ രംഗങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജീന്‍ മാര്‍ക്കോസ് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രം.2014 ല്‍ ഇന്ദ്രജിത്ത് സുകുമാരാനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ എയ്ഞ്ചല്‍സ് എന്ന ചിത്രമാണ് ജീന്‍ മാര്‍ക്കോസ് ഒടുവില്‍ സംവിധാനം ചെയ്തത്. ആദ്യ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ പ്രതീക്ഷയുണ്ട്.

English summary
kuttan pillayude shivarathri fun thriller film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam