»   » നാല് സിനിമകളുമായി ചാക്കോച്ചന്‍ മുന്നില്‍ തന്നെ! പ്രണയിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മാര്‍പാപ്പ

നാല് സിനിമകളുമായി ചാക്കോച്ചന്‍ മുന്നില്‍ തന്നെ! പ്രണയിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മാര്‍പാപ്പ

Written By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം കുഞ്ചാക്കോ ബോബന് വിജയ വര്‍ഷമാണ്. മൂന്ന് മാസത്തിനുള്ളില്‍ നാല് സിനിമകളാണ് ചാക്കേച്ചന്റേതായി റിലീസിനെത്തിയിരിക്കുന്നത്. മാര്‍ച്ച് അവസാന ആഴ്ച എത്തിയ കുട്ടനാടന്‍ മാര്‍പാപ്പ തിയറ്ററുകളില്‍ മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിച്ച സിനിമയില്‍ അദിതി രവിയായിരുന്നു നായിക.

നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത സിനിമ ഈസ്റ്ററിന് മുന്നോടിയായി മാര്‍ച്ച് 29 നായിരുന്നു റിലീസ് ചെയ്തത്. കേരളത്തില്‍ എത്തിയതിനൊപ്പം കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. പ്രദര്‍ശനം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ഒരു ദിവസം 15 പ്രദര്‍ശനമെങ്കിലും സിനിമയ്ക്ക് കിട്ടുന്നുണ്ട്. സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ സംബന്ധിച്ചുള്ള മറ്റ് വിശേഷങ്ങളിതാ...


കുട്ടനാടന്‍ മാര്‍പാപ്പ

ഇക്കൊല്ലത്തെ മറ്റൊരു പുതുമുഖ സംവിധായകനാണ് ശ്രീജിത്ത് വിജയന്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീജിത്ത് സംവിധാനം ചെയ്ത കുട്ടനാടന്‍ മാര്‍പാപ്പ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സ്ഥിരമായി കുട്ടനാടിനെ ആസ്പദമാക്കി നിര്‍മ്മിച്ച നിരവധി സിനിമകളില്‍ ചാക്കോച്ചന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത കഥാപാത്രത്തവുമായിട്ടാണ് ഇത്തവണത്തെ വരവ്. ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് കുട്ടനാടന്‍ മാര്‍പാപ്പയില്‍ ചാക്കോച്ചന്‍ അഭിനയിക്കുന്നത്. അദിതി രവിയാണ് ചാക്കോച്ചന്റെ നായികയായി അഭിനയിക്കുന്നത്..


മറ്റ് വിശേങ്ങള്‍..

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം നടി ശാന്തി കൃഷ്ണയും പ്രധാന വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അജു വര്‍ഗീസ്, ഇന്നസെന്റ്, സലീ കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് കണാരന്‍, വികെ പ്രകാശ്, മല്ലിക സുകുമാരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിച്ച് കുടുംബപ്രേക്ഷകരെ പ്രധാനമായും ലക്ഷ്യമാക്കി വന്ന കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് അവധിക്കാലം കൂടിയാണെന്നുള്ളത് വലിയൊരു അനുഗ്രഹമായിരിക്കുകയാണ്. ബോക്‌സോഫീസില്‍ കളക്ഷന്റെ കാര്യത്തില്‍ സിനിമയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്.


ആദ്യദിനം..

കേരളത്തിലെ തിയറ്ററുകളിലും കൈാച്ചി മള്‍ട്ടിപ്ലെക്‌സിലും കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസറുകളും പാട്ടുകളും വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. അതിനാല്‍ തന്നെ ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാനും സിനിമയ്ക്കായി. 3.04 ലക്ഷമായിരുന്നു മാര്‍ച്ച് 29 റിലീസ് ദിനത്തില്‍ സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരണാണ് കുട്ടനാടന്‍ മാര്‍പാപ്പയുടെ വരവ് മികച്ചതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.


ഒരാഴ്ച കൊണ്ട്...

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കൂട്ടത്തിലേക്കാണ് കുട്ടനാടന്‍ മാര്‍പാപ്പയുടെ യാത്ര. ആദ്യ ആഴ്ചയുടെ അവസാനം 12.85 ലക്ഷമായിരുന്നു സിനിമ നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു സിനിമ കളക്ഷനില്‍ വലിയ കുതിപ്പ് നടത്തിയത്. ആ ദിവസങ്ങളില്‍ പലയിടത്തും ഹൗസ് ഫുള്ളായിട്ടായിരന്നു സിനിമ ഓടിയതും. തിങ്ങള്‍ മുതല്‍ ബാക്കി ആഴ്ചയിലെ ദിവസങ്ങൡ നിന്നുമായി സിനിമ 15.62 ലക്ഷമായിരുന്നു നേടിയത്.. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നീടുമ്പോഴും സിനിമയുടെ പ്രധാന്യം കുറഞ്ഞിട്ടില്ല. ഇപ്പോഴും പതിനഞ്ചോളം പ്രദര്‍ശനമാണ് സിനിമയ്ക്ക് ഒരു ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കിട്ടുന്നത്.
നാല് സിനിമകള്‍...

കുട്ടനാടന്‍ മാര്‍പാപ്പ ഈ വര്‍ഷം റിലീസിനെത്തുന്ന കുഞ്ചാക്കോ ബോബന്റെ നാലാമത്തെ സിനിമയാണ്. ജനുവരിയില്‍ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സായിരുന്നു ആദ്യമെത്തിയത്. നല്ല പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നതെങ്കിലും കളക്ഷന്റെ കാര്യത്തില്‍ വലിയ നിലവാരം സിനിമയ്ക്ക് ഇല്ലായിരുന്നു. തൊട്ട് പിന്നാലെയെത്തിയ ശിക്കാരി ശംഭു ഹിറ്റായിരുന്നു. വേട്ടക്കാരന്‍ പീലിയുടെ വേഷത്തിലെത്തിയ സിനിമ കളക്ഷനിലും പ്രകടനത്തിലും മികച്ച് നിന്നും. മൂന്ന് സിനിമകളില്‍ നായകനായപ്പോള്‍ ഒരു കാളിദാസ് ജയറാമിന്റെ പൂമരത്തില്‍ അതിഥി വേഷത്തിലൂടെയും ചാക്കോച്ചന്‍ അഭിനയിച്ചിരുന്നു.

മൂന്ന് മാസം കഴിയുമ്പോള്‍ എടുത്ത് പറയാന്‍ പാകത്തിനുള്ളത് 6 സിനിമകള്‍! ബാക്കിയുള്ളവയുടെ അവസ്ഥ എന്താണ്?


ജയറാമേട്ടനെ പൊടി തട്ടി എടുത്ത് പിഷാരടിയുടെ ബ്രില്ല്യന്‍സ്! എങ്ങും ട്രോള്‍ പെരുമഴയാണ്..

English summary
Kuttanadan Marpappa box office: A steady sail!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X