»   » കുട്ടനാടന്‍ മാര്‍പാപ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങി!

കുട്ടനാടന്‍ മാര്‍പാപ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങി!

Posted By: Akhila KS
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. താമരപ്പൂ തേന്‍ കുറുമ്പ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശാന്തികൃഷ്ണയുടെയും കുഞ്ചാക്കോ ബോബന്റെയും രസകരമായ തമാശകളും ഉള്‍പ്പെടുത്തിയതാണ് ഗാനം. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ശാന്തികൃഷ്ണയുടെ രണ്ടാമത്തെ ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു ആദ്യ ചിത്രം.

ഛായാഗ്രാഹകനായ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ജോണ്‍ എന്ന ന്യൂജനറേഷന്‍ വെഡ്ഡിങ് ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. അദിതി രവിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.


kuttanadan

അജു വര്‍ഗീസ്, ഇന്നസെന്റ്, സലിംകുമാര്‍, രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ദിനേശ് പ്രഭാകര്‍, ഹരീഷ് കണാരന്‍, വികെ പ്രകാശ്, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പ്രണയ ചിത്രമായ കുട്ടനാടന്‍ മാര്‍പാപ്പയില്‍ ഒട്ടേറെ കോമഡി രംഗങ്ങളും ഒരുക്കിയിട്ടുണ്ട്. 


ആലപ്പുഴ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയാളം മൂവി മേക്കേഴ്‌സ് ആന്റ് ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനം ആസ്വദിക്കാം.ജയസൂര്യ തച്ചോളി ഒതേനന്‍ ആവുന്നു! കായംകുളം കൊച്ചുണ്ണി, മാമാങ്കം, കാളിയന്‍ കൂട്ടുകെട്ടിലേക്ക് ഒതേനനും?


മാണിക്യ മലരായ പൂവി ജഗദീഷ് വേര്‍ഷനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ട്രോളിന്‍റെ ചാകരയും, കാണൂ!


സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം

English summary
Kuttanadan Marpappa first song out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam