»   » കുട്ടനാടന്‍ മാര്‍പാപ്പയിലെ കോമഡി സീനുകള്‍ ലീക്കായെന്ന് ചാക്കോച്ചന്‍: വീഡിയോ കാണാം

കുട്ടനാടന്‍ മാര്‍പാപ്പയിലെ കോമഡി സീനുകള്‍ ലീക്കായെന്ന് ചാക്കോച്ചന്‍: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ശിക്കാരി ശംഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമ ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. മാര്‍ച്ച് 29ന് തിയ്യേറ്ററുകളിലെത്തിയ കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അദിഥി രവിയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തിയിരുന്നത്.

വിനീത്-ഷാന്‍ റഹ്മാന്‍ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം കൂടി: വീഡിയോ പുറത്ത്! കാണൂ


ചിത്രത്തില്‍ ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയ ശാന്തി കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജു വര്‍ഗീസ്, ധര്‍മ്മജന്‍, സലീംകുമാര്‍, രമേഷ് പിഷാരടി,ഹരീഷ് കണാരന്‍.സൗബിന്‍ ഷാഹിര്‍ തുടങ്ങി മലയാളത്തിലെ മിക്ക ഹാസ്യ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


kuttanadan marpappa

മലയാളം മൂവി മേക്കേഴ്‌സ് ആന്റ് ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജു മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിന്റെ മേയ്ക്കിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.


kuttanadan marpappa

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയിലെ കോമഡി രംഗങ്ങള്‍ ലീക്കായെന്ന് പറഞ്ഞാണ് ചാക്കോച്ചന്‍ മേയ്ക്കിംഗ് വീഡിയോ പങ്കുവെച്ചത്. മലയാള സിനിമയിലെ ഡയലോഗുകള്‍ എഡിറ്റ് ചെയ്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.അനൂപ് മേനോന്‍-മിയ ജോഡികളുടെ എന്റെ മെഴുതിരി അത്താഴങ്ങള്‍: ടീസര്‍ പുറത്ത്! കാണൂ


ധനുഷിന്റെ ഇടപെടല്‍ മാരി 2 ഷൂട്ടിംഗില്‍ നിര്‍ണായകമായി: മനസു തുറന്ന് ടോവിനോ തോമസ്

English summary
kuttanadan marpappa movie location video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X