»   » കുട്ടിയും കോലും എത്തി; പക്രുവിന് സ്വപ്‌നസാഫല്യം

കുട്ടിയും കോലും എത്തി; പക്രുവിന് സ്വപ്‌നസാഫല്യം

Posted By:
Subscribe to Filmibeat Malayalam
Kuttiyum-Kolum
പൊക്കമില്ലായ്മയും അഭിനയവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അജയകുമാര്‍ എന്ന ഉണ്ടപ്പക്രു വീണ്ടും റെക്കോര്‍ഡിന്റെ ഉന്നതിയില്‍. കുട്ടിയും കോലും എന്ന സ്വന്തം ചിത്രം തീയേറ്ററിലെത്തിയതോടെ പക്രുവിന്റെ വലിയൊരു സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകന്‍ എന്ന പെരുമയും ഇനി പക്രുവിന് സ്വന്തമാകും.

തമിഴ് താരം ആദിത്യയാണ് ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ഏഴിമല വിനായകനെ അവതരിപ്പിക്കുന്നത് പക്രുതന്നെയാണ്. കുട്ടിയം കോലും പുറത്തിറങ്ങുന്നതോടെ തന്റെ വലിയൊരു സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും നല്ല സിനിമയ്ക്കുവേണ്ടിയുള്ള തന്റെ കാത്തിരിപ്പിന്റെ ഫലമാണ് കുട്ടിയും കോലുമെന്നും പക്രു പറഞ്ഞു.

ഒരു സിനിമ കൊണ്ട് സംവിധാനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പോലീസ് ഉദ്യോഗസ്ഥനും പട്ടാളക്കാരനുമൊക്കയായി അഭിനയിക്കാന്‍ കഴിയില്ലെങ്കിലും അവരുടെയെല്ലാം സിനിമ സംവിധാനം ചെയ്യാന്‍ തനിക്കു കഴിയും- കഴിഞ്ഞ ദിവസം സിനിയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തയ വാര്‍ത്താസമ്മേളനത്തില്‍ പക്രു പറഞ്ഞു.

കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള കുമാരപുരം എന്നഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കുട്ടിയും കോലുമെന്ന ചിത്രത്തിന്റെ പ്രമേയം. പക്രുതന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. പൊക്കം കുറഞ്ഞ നായകനെന്ന ഗിന്നസ് പുരസ്‌കാരം നേടിത്തന്ന പ്രേക്ഷകര്‍ താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെ പ്രേക്ഷകര്‍ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

ആന ഒരു മുഴുനീള കഥാപാത്രമാകുന്ന സിനിമ പാലക്കാട്, കൊല്ലംകോട്, പൊള്ളാച്ചി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. 33 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണെന്നും പക്രു പറയുന്നു.

യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാര്‍ വാസ്‌കോ നിര്‍മിക്കുന്ന സിനിമയില്‍ സനുഷയാണ് നായിക. തന്നെപ്പോലുള്ള ആഷിഖിനെ പുതിയ താരമായി പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുന്നുണ്ടെന്നും പക്രു പറഞ്ഞു. അറുപതോളം കേന്ദ്രങ്ങളിലാണ് സിനിമ റിലീസാകുന്നത്. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഒരു സിനിമ പൊളിയാന്‍ ഒരു മഴ മാത്രം മതിയെന്നിരിക്കെ പുതുമുഖ സംവിധായകന്റെ എല്ലാ ആശങ്കകളും തനിക്കുണ്ടെന്നും ഗിന്നസ് പക്രു പറഞ്ഞു.

English summary
Guinness Pakru's first directorial venture 'Kuttiyum Kolum' released on March 30. The film will once again open the door of Guinness record to Guinness Pakru for being the shortest director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam