»   » ഹീറോയ്ക്കും തമ്പാനും തിരിച്ചടി

ഹീറോയ്ക്കും തമ്പാനും തിരിച്ചടി

Posted By:
Subscribe to Filmibeat Malayalam
Hero
തുടര്‍ച്ചയായ വിജയങ്ങളുടെ ലഹരിയില്‍ ആറാടിയ മോളിവുഡിന് വീണ്ടും തിരിച്ചടി. കഴിഞ്ഞയാഴ്ചകളില്‍ പ്രദര്‍ശനത്തിനെത്തിയ രണ്ട് സിനിമകള്‍ക്കാണ് മോളിവുഡ് ബോക്‌സ് ഓഫീസില്‍ തിരിച്ചടിയേറ്റിരിയ്ക്കുന്നത്. പൃഥ്വിരാജിന്റെ ഹീറോയും ജയറാമിന്റെ തിരുവമ്പാടി തമ്പാനും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിയ്ക്കുന്നതില്‍ പരാജയപ്പെടുകയാണ്.

പുതിയമുഖമെന്ന സൂപ്പര്‍ഹിറ്റിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത ഹീറോയ്ക്ക് ആദ്യ വാരത്തില്‍ 1.10 കോടി രൂപ മാത്രമാണ് ഗ്രോസ് കളക്ഷന്‍ നേടാനായത്. ചെലവായ തുക പോലും നേടാനാവാതെ പൃഥ്വിരാജ് ചിത്രം തിയറ്ററുകള്‍ വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്ന,ു

എം പത്മകുമാറിന്റെ ജയറാം ചിത്രമായ തിരുവമ്പാടി തമ്പാനും അത്ര നല്ല സ്വീകരണമല്ല തിയറ്ററുകളില്‍ നിന്നും ലഭിയ്ക്കുന്നത്. ശരാശരി തുടക്കം മാത്രം ലഭിച്ച ചിത്രത്തിനും ലാഭം നേടാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്.

അടുത്തയാഴ്ചകളില്‍ പുതിയ റിലീസുകള്‍ തിയറ്റുകളിലേക്കെത്തുന്നതോടെ ഈ സിനിമകളുടെ മുന്നോട്ടുള്ള പോക്ക് കൂടുതല്‍ ദുര്‍ഘടമാവും. അതേസമയം ഹിറ്റ് ലിസ്റ്റില്‍ ഇടംകണ്ടെത്തിയ 22 ഫീമെയില്‍ കോട്ടയം, ഓര്‍ഡിനറി,ി മായാമോഹിനി, മല്ലുസിങ് എ്‌നീ ചിത്രങ്ങള്‍ സ്‌റ്റെഡി കളക്ഷനോടെ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്.

English summary
Both Prithviraj’s ‘Hero’ and Jayaram’s ‘Thiruvambadi Thamban’ could not drive in the crowds to the theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam