»   » റിലീസിന് മുമ്പേ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ഹിറ്റ്

റിലീസിന് മുമ്പേ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ബിഗ് ബജറ്റ് ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ റിലീസിന് മുമ്പേ സൂപ്പര്‍ഹിറ്റാകുന്നു. പത്തുകോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്ന സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ഈ വിഷുച്ചിത്രം ഇതിനകം 11.5 കോടി രൂപ വാരിക്കൂട്ടി. റീമേക്ക്, സാറ്റ്‌ലൈറ്റ്, ഓവര്‍സീസ് റൈറ്റ് എന്നീയിനങ്ങളിലാണ് ജെന്റില്‍മാന്‍ പണം വാരിയിരിക്കുന്നത്. ചിത്രം തീയറ്ററില്‍ എത്തുമ്പോള്‍ ആദ്യഷോയ്ക്ക് കിട്ടുന്ന ഇനിഷ്യല്‍ പൂള്‍ കൂടിയാകുമ്പോള്‍ കൂറ്റന്‍ ലാഭം ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാളത്തിലും ബോളിവുഡിലുമായി സിദ്ദിഖിനുള്ള മികച്ച ട്രാക്ക് റെക്കോഡ് തന്നെയാണ് ചിത്രത്തിന്റെ ഈ നേട്ടത്തിന് കാരണം. സൂപ്പര്‍താരമായ മോഹന്‍ലാലാണ് നായകന്‍ എന്നകാര്യം മറ്റൊരു ഘടകം. സിദ്ദിഖിന്റെ മുന്‍ ചിത്രങ്ങളായ ക്രോണിക് ബാച്ചിലറും ബോഡി ഗാര്‍ഡും മലയാളത്തില്‍ വന്‍വിജയങ്ങള്‍ നേടിയ ചിത്രങ്ങളാണ്.

ladies-n-gentleman

മോഹന്‍ലാലിനെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് പോയവര്‍ഷത്തെ കാസനോവയെന്ന ബിഗ് ബജറ്റ് ചിത്രം ലാലിന് നിരാശയാണ് സമ്മാനിച്ചത്. ആ ചിത്രത്തിനും പണമിറക്കിയത് സിജെ റോയിയും ആന്റണി പെരുമ്പാവൂരുമായിരുന്നു. പക്ഷേ സംവിധായകന്‍ സിദ്ദിഖും അഭിനയിക്കുന്നത് ലാലുമാണെങ്കില്‍ ചിത്രം പണംവാരുമെന്ന ഉറപ്പിന്മേല്‍ത്തന്നെയാണ് കാസനോവയുടെ പരാജയം കണ്ടിട്ടും റോയിയും ആന്റണിയും വീണ്ടും പണമിറക്കിയതെന്നകാര്യത്തില്‍ സംശയമില്ല.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തോടുകൂടി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകനായി സിദ്ദിഖ് മാറിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1കോടിയാണ് ഈ ചിത്രം ചെയ്യാന്‍ സിദ്ദിഖിന്റെ പ്രതിഫലമെന്നാണ് സൂചന. സിദ്ദിഖില്‍ നിന്നും ചിത്രത്തിന്റെ കഥയുടെ ഏകദേശ രൂപം മനസിലാക്കിയ മോഹന്‍ലാല്‍ ഈ ചിത്രം ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്ന് സിദ്ദിഖ് നേരത്തേ പറഞ്ഞിട്ടുണ്ട്.

എന്തായാലും വിഷുച്ചിത്രങ്ങളായി റിലീസ് ചെയ്തിരിക്കുന്ന മമ്മൂട്ടിയുടെ ഇമ്മാനുവല്‍, ദിലീപിന്റെ സൗണ്ട് തോമ എന്നിവ തിയേറ്ററുകള്‍ കീഴടക്കിയിട്ടുണ്ട്. ഇനി ജെന്റില്‍മാന്‍ എത്തുമ്പോള്‍ സൂപ്പര്‍താര പോരാട്ടത്തിന് കളമൊരുങ്ങും.

English summary
Mohanlal's forthcoming project Ladies and Gentleman walked away with a cool profit of Rs 1.5 crore even before the film has hit the theatres, 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam