»   » ലേഡീസ് & ജന്റില്‍മാന്‍: ലാലിന് പ്രതീക്ഷയേറെ

ലേഡീസ് & ജന്റില്‍മാന്‍: ലാലിന് പ്രതീക്ഷയേറെ

Posted By:
Subscribe to Filmibeat Malayalam
 Mohanlal-Siddique
രണ്ടു പതിറ്റാണ്ടിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് ലാലിനും പ്രതീക്ഷയേറെയാണ്.

വിയറ്റ്‌നാം കോളനിയാണ് മോഹന്‍ലാലും സിദ്ദിഖും ഒന്നിച്ച അവസാന ചിത്രം. അന്ന് പക്ഷേ സിദ്ദിഖിനൊപ്പം ലാലും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ സിദ്ദിഖ് ഒറ്റയ്ക്കാണ്. ലേഡീസ് ആന്റ് ജന്റില്‍മാന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സിദ്ദിഖ് തന്നെ.

ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡിലും ശ്രദ്ധേയനായ സിദ്ദിഖ് അതിനൊപ്പം തന്നെയാണ് ലാല്‍ ചിത്രത്തിന്റെ ജോലികളിലേയ്ക്ക് കടന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള അവസാന വട്ട ചര്‍ച്ചകളും പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണമാരംഭിക്കുന്ന സിനിമയെ മോഹന്‍ലാലും അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.

സെലക്ടീവായി മാത്രം സിനിമകള്‍ തിരഞ്ഞെടുക്കുക എന്നതാണ് സൂപ്പര്‍താരത്തിന്റെ പുതിയ നയം. ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സ്പിരിറ്റ് തീയേറ്ററുകളില്‍ നല്ല അഭിപ്രായം നേടിക്കഴിഞ്ഞു. സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിനും പ്രേക്ഷക മനം കീഴടക്കാനാവട്ടെ എന്നാശംസിക്കാം.

English summary
After the Blockbuster Movie Viyatnam Colony which had release in the early 90's Super star Mohanlal is teaming with Siddique.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam