»   » പൃഥ്വിരാജ് ഒന്ന് ഞെട്ടും, ലേഡി സന്തോഷ് പണ്ഡിറ്റിന്റെ ജീവിത ലക്ഷ്യം കേട്ടാല്‍!!! അപ്പോ പ്രേക്ഷകരോ???

പൃഥ്വിരാജ് ഒന്ന് ഞെട്ടും, ലേഡി സന്തോഷ് പണ്ഡിറ്റിന്റെ ജീവിത ലക്ഷ്യം കേട്ടാല്‍!!! അപ്പോ പ്രേക്ഷകരോ???

Posted By: Karthi
Subscribe to Filmibeat Malayalam

സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. 2011ലാണ് കൃഷ്ണനും രാധയും എന്ന ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. നെഗറ്റീവ് പബ്ലിസിറ്റി എന്നൊന്ന് മലയാളികള്‍ തിരിച്ചറിയുന്നത് തന്നെ സന്തോഷ് പണ്ഡിറ്റിലൂടെയാണ്. 

സന്തോഷ് പണ്ഡിറ്റിന് പിന്നാലെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പ്രശസ്തി നേടാനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് വിളിക്കുന്ന മിനി റിച്ചാര്‍ഡ്. സ്വയം നിര്‍മിച്ച് അഭിനയിച്ച ആല്‍ബവുമായിട്ടാണ് മിനി എത്തിയിരിക്കുന്നത്. 

സന്തോഷ് പണ്ഡിറ്റ് സിനിമയിലെ സമസ്ത മേഖലയിലും കൈവച്ചാണ് എത്തിയതെങ്കില്‍ ലേഡി സന്തോഷ് പണ്ഡിറ്റിന് അഭിനയത്തില്‍ മാത്രമാണ് ഭ്രമം. ഇവര്‍ തന്നെ നിര്‍മിച്ച് നായികയായി എത്തിയ ആല്‍ബമാണ് ഇവരെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയാക്കിയിരിക്കുന്നത്.

ആല്‍ബത്തില്‍ മാത്രമല്ല സിനിമയിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത പറിങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കില്‍ കണിയാട്ടി നാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് മിനി റിച്ചാര്‍ഡ് ആദ്യമായി ക്യമാറയ്ക്ക് മുന്നിലെത്തുന്നത്.

ലേഡി സന്തോഷ് പണ്ഡിറ്റിന്റെ ജീവിത ലക്ഷ്യമാണ് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിക്കുക. പൃഥ്വിരാജിനൊപ്പം അഭിനയിക്കണം, പേടിക്കെണ്ട നായികയായിട്ടല്ല, ഐറ്റം സോംഗില്‍. അടുത്തിടെയാണ് പൃഥ്വിരാജിനൊപ്പം ഒരു ഐറ്റം സോംഗില്‍ അഭിനയിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് മിനി റിച്ചാര്‍ഡ് വെളിപ്പെടുത്തിയത്.

പ്രണയം പ്രമേയമാക്കി മിനി റിച്ചാര്‍ഡ് നിര്‍മിച്ചിരിക്കുന്ന ആല്‍ബത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രോള്‍ പ്രവാഹം. മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബത്തില്‍ നായികയായി എത്തിയിരിക്കുന്നത്.

ആല്‍ബത്തിലെ നായകനേയും നായികയേയും കണ്ടാല്‍ അമ്മയേയും മകനേയും പോലെയുണ്ടെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. ഹൊറിബിള്‍ ഹീറോയിന്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റ് ലഭിച്ചിരിക്കുന്നത്. കമന്റുകള്‍ മോശമാണെങ്കിലും വീഡിയോ നല്ല ഹിറ്റാണ്.

ചുരുക്കം ചിലര്‍ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദിച്ച് കമന്റിട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് മിനി മറുപടി നല്‍കിയിരിക്കുന്നത്. മിനി റിച്ചാര്‍ഡിന്റെ യൂടൂബ് ചാനലില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടതും ഈ പ്രണയഗാന വീഡിയോ തന്നെയാണ്.

സീരിയല്‍ താരം ബിനില്‍ ഖാദറാണ് മിനിക്കൊപ്പം ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ മിനിയെ തോല്‍പിക്കുന്ന പ്രകടനമാണ് ബിനിലും നടത്തിയിരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരമാണ് ഗാനം മിനി റിച്ചാര്‍ഡിന്റെ യൂടൂബ് ചാനല്‍ വഴി റിലീസ് ചെയ്തത്.

പാട്ടിന് മോശം കമന്റാണ് ലഭിക്കുന്നതെങ്കിലും ഇതിനകം വീഡിയോ മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. 500ഓളം ലൈക്കുകള്‍ കിട്ടിയ ഗാനത്തിന് 2300ല്‍ അധികമാണ് ഡിസ് ലൈക്ക് കിട്ടിയിരിക്കുന്നത്. 500ന് മുകളില്‍ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

പാട്ട് കാണാം...

English summary
Mini Richard's ambition is perform an item song with Prithviraj. Her romantic video posted in you tube turned a big hit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam