twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീനയ്ക്കും ലൈലയ്ക്ക് അന്യ ഭാഷ ചിത്രങ്ങള്‍ വെല്ലുവിളിയാകുമോ?

    By Aswathi
    |

    വീണ്ടും മലയാള സിനിമകളോട് ഏറ്റുമുട്ടാന്‍ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തിലെത്തുന്നു. ജോഷിയുടെ ലൈല ഓ ലൈലയും ലാല്‍ ജോസിന്റെ നീനയും ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. ഇവയോട് മത്സരിച്ച് റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ തമിഴ് ചിത്രമായ 36 വയതനിലെ യും അനുരാഗ് കുശ്യപ്പയുടെ ബോളിവുഡ് ചിത്രമായ ബോംബെ വെല്‍വറ്റും കേരളത്തില്‍ ഏറ്റുമട്ടും.

    തീര്‍ത്തും വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് നീനയും ലൈല ഓ ലൈലയും. മോഹന്‍ലാലും അമല പോളും മുഖ്യവേഷത്തിലെത്തുന്ന ചത്രം 14 ന് തിയേറ്ററുകളിലെത്തും. ഒരു ആക്ഷന്‍ ത്രല്ലറാണ് ചിത്രം. ചിത്രത്തിലെ പാട്ടുകളും ട്രെയിലറും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മലയാളത്തിലെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവില്‍ നിര്‍മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് ലൈല ഓ ലൈല തിയേറ്ററുകളിലെത്തന്നത്.

    neena-lailaa

    ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ലൈല ഓ ലൈലയ്ക്ക് തിരക്കഥയെഴുതുന്നത് ബോളിവുഡ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്ന സുരേഷ് നായരാണെന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നു. കഹാനി, നമസ്‌തേ ലണ്ടന്‍, ഡി ഡേ, സിങ് ഇന്‍ കിങ്, ബാങ്ക് ബാങ്ക് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സുരേഷ് നായര്‍ ആദ്യമായി തന്റെ മാതൃഭാഷയില്‍ എഴുതുകയാണ് ലൈല ഓ ലൈലയ്ക്ക വേണ്ടി.

    നീനയുടെ പ്രതീക്ഷയും കുറവൊന്നുമല്ല. ദൃശ്യമികവുകൊണ്ടും അവതരണ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ലാല്‍ ജോസിന്റെ നീന. ലാല്‍ ജോസ് മാജിക്ക് വീണ്ടും ആവര്‍ത്തിക്കുന്നു എന്നാണ് ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ പറഞ്ഞത്. നവാഗതയായ ദീപ്തി സതി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ആന്‍ ആഗസ്റ്റിനും വിജയ് ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ചിത്രം 15 ന് തിയേറ്ററുകളിലെത്തും.

    36-vayathinile-bombey-velvet

    ഇനി അന്യഭാഷ ചിത്രങ്ങളിലേക്കെത്താം. ജ്യോതിക നായികയാകുന്ന 36 വയതിനിലെ എന്ന ചിത്രത്തെ മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കാന്‍ മൂന്ന് കാരണങ്ങളുണ്ട്. ഒന്ന് ചിത്രം മലയാളത്തില്‍ ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്ക്. രണ്ട്, റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ തമിഴ് ചിത്രം. മൂന്ന്, ജ്യോതികയുടെ മടങ്ങിവരവ്. അന്യഭാഷ താരങ്ങളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടിമാരിലൊരാളാണ് ജ്യോതികയും. ഈ ചിത്രം 15 ന് തിയേറ്ററിലെത്തും.

    36 വയതനിലെ കൂടാതെ പുറമ്പോക്ക് എങ്കിറ പൊതുവുടമയ് എന്ന തമിഴ് ചിത്രവും മെയ് 15 ന് തിയേറ്ററുകളിലെത്തും. ആര്യയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഇവയോട് മത്സരിച്ചാണ് ബോംബെ വെല്‍വറ്റ് എത്തുന്നത്. രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സംവിധായകന്‍ കരണ്‍ ജോഹര്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    English summary
    In the coming weekend, Kerala box office is expected to witness a lot of action, with Hindi, Malayalam and Tamil movies slated to be released. Mohanlal's 'Lailaa O Lailaa' will be released on on 14 May. Lal Jose's 'Nee - Na' and Bollywood film 'Bombay Velvet' starring Ranbir Kapoor and Anushka Sharma will hit screens on 15 May.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X