»   » ജയറാമിനൊപ്പം ലക്ഷ്മി ഗോപാലസ്വാമി വീണ്ടും

ജയറാമിനൊപ്പം ലക്ഷ്മി ഗോപാലസ്വാമി വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Jayaram
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ലക്ഷ്മി ഗോപാലസ്വാമി മലയാളികളുടെ പ്രിയനടിമാരുടെ ഗണത്തില്‍പ്പെടുന്നതാരമാണ്. മികച്ച നര്‍ത്തകി കൂടിയായ ലക്ഷ്മിയ്ക്ക് മലയാളത്തില്‍ ഏറെ മികച്ച വേഷങ്ങള്‍ലഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ലക്ഷ്മിയെ മലയാളത്തില്‍ അധികം കാണുന്നില്ല. ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കാനായി താന്‍ സെലക്ടീവ് ആയതാണെന്നാണ് ലക്ഷ്മി പറയുന്നത്. എന്തായാലും അധികം വൈകാതെ മികച്ച കഥാപാത്രങ്ങളുമായി ലക്ഷ്മി വീണ്ടും മലയാളത്തില്‍ എത്തുന്നുണ്ട്.

ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന സ്വപാനത്തിലും ഷാജി കൈലാസിന്റെ ജിഞ്ചറിലുമാണ് ലക്ഷ്മി നായികയാവുന്നത്. രണ്ട് ചിത്രങ്ങളിലും ജയറാമാണ് നായകനായി എത്തുന്നത്.

കുറച്ചുനാളായി മികച്ച റോളുകളൊന്നും തന്നെത്തേടിയെത്തിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രണ്ടുചിത്രങ്ങളിലേതും നല്ല റോളുകളാണെന്നും ലക്ഷ്മി പറയുന്നു. ഇഷ്ടനടനായ ജയറാമിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും ലക്ഷ്മി മറച്ചുവെയ്ക്കുന്നില്ല.

ജിഞ്ചറില്‍ ഞാനൊരു ക്രിസ്ത്യാനിപ്പെണ്ണായിട്ടാണ് എത്തുന്നത്. രസകരമായ റോളാണിത്. ഇതുവരെ ഇത്തരത്തിലൊരു കഥാപാത്രം ഞാന്‍ ചെയ്തിട്ടില്ല. സ്വപാനത്തില്‍ ജയറാമിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ഈ കഥാപാത്രം നൃത്തത്തെയും മറ്റും വെറുക്കുന്ന ഒരാളാണ്-ലക്ഷ്മി പറയുന്നു.

പേരിനുമാത്രമായി സിനിമയില്‍ അഭിനയിക്കുന്നതിനോട് തനിയ്ക്ക് താല്‍പര്യമില്ലെന്നും ആ സമയം തനിയ്ക്ക് നൃത്തത്തിന് വേണ്ടി മാറ്റിവെയ്ക്കാമെന്നുമാണ് ലക്ഷ്മി പറയുന്നത്. ഇനിയങ്ങോട്ട് മികച്ച വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കുന്ന രീതിയിലേയ്ക്ക് താന്‍ മാറുകയാണെന്നും താരം പറയുന്നു.

English summary
Actress Lakshmi Gopalaswami will share screen space with Jayaram in Shaji N. Karun's Swapanam and in Ginger by Shaji Kailas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam