»   » വരനായി മലയാളി വേണമെന്ന് ലക്ഷ്മി ഗോപാലസ്വാമി

വരനായി മലയാളി വേണമെന്ന് ലക്ഷ്മി ഗോപാലസ്വാമി

Posted By:
Subscribe to Filmibeat Malayalam

എല്ലാ വ്യക്തികള്‍ക്കും ഓരോ തരത്തിലുള്ള ദൗര്‍ബല്യങ്ങളുണ്ടാകും. ചിലര്‍ക്ക് ഭക്ഷണത്തോട് ചിലര്‍ക്ക് മദ്യത്തോട് അങ്ങനെ പോകും വീക്‌നെസ്സുകളുടെ കാര്യം. സിനിമയിലാണെങ്കില്‍ പലരുടെയും വീക്‌നെസ്സായി പറഞ്ഞുകേള്‍ക്കാറുള്ളത് മദ്യവും ലൈംഗികതയുമാണ്. പലരെക്കുറിച്ചും ഇത്തരം പലകഥകളുമുണ്ടെങ്കിലും അവരാരും തന്നെ ഇക്കാര്യം തുറന്നുസമ്മതിക്കാന്‍ മെനക്കെടാറില്ല.

നടന്മാരെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കഥകളിലാണ് മദ്യവും മദിരാക്ഷിയും താരങ്ങളാകാറുള്ളത്. ഇതെല്ലാം ആവശ്യത്തിന് സംഘടിപ്പിച്ച് നല്‍കിയാല്‍ സിനിമാലോകത്ത് എന്തും നടക്കുമെന്നാണ് കേള്‍ക്കുന്നത്.

നടന്മാര്‍ മാത്രമല്ല ഇത്തരത്തില്‍ പല ദൗര്‍ബല്യങ്ങളുമുള്ള നടിമാരുമുണ്ട് സിനിമയില്‍. അക്കൂട്ടത്തിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. തന്റെ വീക്‌നെസ്സുകളെക്കുറിച്ച് മനസുതുറക്കാന്‍ പക്ഷേ മറ്റാരെയുംപോലെ ലക്ഷ്മിയ്ക്ക് യാതൊരു മടിയുമില്ല. പ്രണയം ലക്ഷ്മിയുടെ വീക്‌നെസ്സാണ്. മലയാളികളായ പല പുരുഷന്മാരെയും താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. പക്ഷേ അവരെല്ലാം വിവാഹിതരായതുകൊണ്ടതുന്നെ ലക്ഷ്മിയുമായുള്ള വിവാഹം നടന്നില്ല, മാത്രമല്ല ഇവരില്‍ ചിലരെല്ലാം സെക്‌സ് മാത്രം ലക്ഷ്യമിട്ടാണ് തന്നോട് അടുത്തതെന്നും ലക്ഷ്മി പറയുന്നു.

ഇത്തരക്കാരില്‍ നിന്നും താന്‍ അകലം പാലിച്ചെന്നും ഇനിയും തന്നെമാത്രം പ്രണയിക്കാനായി ഒരാള്‍ വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും താരം പറയുന്നു.

മലയാളി പുരുഷനെയാണ് ലക്ഷ്മി ജീവിതത്തില്‍ ആഗ്രഹിക്കുന്നത്. തനിയ്ക്കുചേര്‍ന്നൊരു മലയാളിവരന്‍ വൈകിയാണെങ്കിലും മുന്നിലെത്തുമെന്നുള്ള പ്രതീക്ഷയിലാണിവര്‍. മലയാളിയായ ഒരു പുരുഷനെ ആവശ്യമുണ്ടെന്ന് എത്രതവണ പറയാനും താന്‍ ഒരുക്കമാണെന്നും ലക്ഷ്മി പറയുന്നു.

English summary
Actress, Dancer Lakshmi Gopalaswami said that she want to marry an Keralite and waiting with full of hope.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam