»   » മീരയെ പോലെ ലക്ഷ്മിക്കും വിവാഹത്തില്‍ വിശ്വാസമില്ല

മീരയെ പോലെ ലക്ഷ്മിക്കും വിവാഹത്തില്‍ വിശ്വാസമില്ല

Posted By:
Subscribe to Filmibeat Malayalam
Lakshmi Gopalaswamy
വിവാഹമെന്ന വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് നടി മീര ജാസ്മിന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു.  കാമുകനായ മാന്‍ഡലിന്‍ രാജേഷിനൊപ്പമാണ് താനിപ്പോള്‍ താമസിയ്ക്കുന്നതെന്നും ഭാര്യഭര്‍ത്താക്കന്മാരെപ്പോലെയാണ് തങ്ങള്‍ ജീവിയ്ക്കുന്നതെന്നും അതിനാല്‍ ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ആളും ആരവവുമായി വലിയൊരു ചടങ്ങില്‍ വിവാഹിതയാവണമെന്ന് താന്‍ മുന്‍പ് ആഗ്രഹിച്ചിരുന്നു. പിന്നീട് അതില്‍ എനിയ്ക്ക് താത്പര്യം നഷ്ടപ്പെട്ടു. വിവാഹമെന്ന വ്യവസ്ഥയില്‍ തനിയ്ക്കിപ്പോള്‍ വിശ്വാസമില്ല.

ഗംഭീരമായി വിവാഹം നടത്തിയിട്ട് പിന്നെ വിവാഹ മോചനത്തിനായി കോടതി വരാന്തകളില്‍ ചെന്ന് നിരങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ മറ്റൊരു നടി കൂടി തനിക്ക് വിവാഹവ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

നടി ലക്ഷ്മി ഗോപാലസ്വാമിയാണ് ലിവിങ് ടുഗെതര്‍ എന്ന ആശയത്തോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണെന്ന് വ്യക്തമാക്കിയത്. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. സ്‌നേഹിക്കുന്നതും സ്‌നേഹിക്കപ്പെടുന്നതും ഒരു കുറ്റമല്ല. അങ്ങനെ പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റിന്റേയും ആവശ്യമില്ലെന്നും നടി പറയുന്നു. കപടസദാചാരവാദികളുടെ കണ്ണിലാണ് ഇതെല്ലാം തെറ്റാവുന്നത്.

ലക്ഷ്മിയുടെ തുറന്നടിച്ചുള്ള പ്രസ്താവനയ്ക്ക് ശേഷം നടി ഇനി സ്വന്തം ജീവിതത്തിലും ലിവിങ് ടുഗെതര്‍ പ്രാവര്‍ത്തികമാക്കിയോ എന്ന അന്വേഷണത്തിലാണത്രേ പാപ്പരാസി സംഘം.

English summary
Lakshmi Gopalaswamy believes in the concept of living together.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X