»   » ഗതികെട്ടു, ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ചു!

ഗതികെട്ടു, ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ചു!

Written By:
Subscribe to Filmibeat Malayalam

പഠനത്തിന് വേണ്ടി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് പറഞ്ഞ നടിയാണ് ലക്ഷ്മി മേനോന്‍. പഠനത്തിനാണ് പ്രാധാന്യം. അവസാനം അത് മാത്രമാണ് സമ്പാദ്യം എന്നൊക്കെയാണ് നടി പറഞ്ഞത്.

കൊമ്പന്‍, വേതാളം, മിരുതന്‍ തുടങ്ങി തമിഴില്‍ ഒന്നിനു പിറകെ ഒന്നായി വിജയം നേടുമ്പോഴും സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചിരുന്നു. ഒരുപാട് അവസരങ്ങള്‍ വേണ്ട എന്ന് വച്ചു. എന്നിട്ടും കഴിഞ്ഞില്ല. ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിക്കേണ്ടി വന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ഗതികെട്ടു, ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ചു!

പ്ലസ് ടു വിന് നല്ല മാര്‍ക്കോടെ പാസായ ലക്ഷ്മി മേനന്‍ കൊച്ചിയില്‍ ഒരു കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. പഠനത്തിന് തന്നെയാണ് താരം പ്രാധാന്യം നല്‍കിയത്.

ഗതികെട്ടു, ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ചു!

കൊമ്പന്‍, വേതാളം, മിരുതന്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ലക്ഷ്മിയ്ക്ക് ഒരുപാട് അവസരങ്ങള്‍ തമിഴില്‍ നിന്ന് വന്നിരുന്നു. പഠനത്തിരക്കു കാരണം എല്ലാം ഒഴിവാക്കിയെങ്കിലും, രക്ക എന്ന ചിത്രം മാത്രം ലക്ഷ്മി തിരഞ്ഞെടുത്തു. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍

ഗതികെട്ടു, ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ചു!

എന്നാല്‍ ഷൂട്ടിങ് തിരക്കു കാരണം ലക്ഷ്മി മേനോന് കോളേജില്‍ ചെയ്തു തീര്‍ക്കേണ്ട പ്രൊജക്ടുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. അധിക ദിവസവും അവധി. ഈ സാഹചര്യത്തില്‍ അധ്യാപകന്‍ ലക്ഷ്മിയുടെ വീട്ടില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ പോയാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന്.

ഗതികെട്ടു, ലക്ഷ്മി മേനോന് അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ചു!

ഒടുവില്‍ ഗതികെട്ട് ലക്ഷ്മിയ്ക്ക് പഠനം ഒഴിവാക്കേണ്ടി വന്നു. ഇനി ബിരുദം വിദൂരവിദ്യാഭ്യാസത്തിലൂടെ നേടും എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

English summary
The latest we hear is that due to her acting assignments Lakshmi had taken a lot of days off from college and the management had called for her parents to warn them. The ‘Kumki’ girl has reportedly quit college now to concentrate on her film career and is planning to pursue her studies through correspondence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam