»   » മോഹന്‍ലാല്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് ലക്ഷ്മി മേനോന്‍

മോഹന്‍ലാല്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് ലക്ഷ്മി മേനോന്‍

By: Rohini
Subscribe to Filmibeat Malayalam

തമിഴകത്തെ ഭാഗ്യ നായികയായിട്ടാണ് ലക്ഷ്മി മേനോന്‍ അറിയപ്പെട്ടുന്നത്. അഭിനയിച്ച സിനിമകളില്‍ ഒന്നോ രണ്ടോ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം മികച്ച വിജയം നേടി. പക്ഷെ ഇപ്പോള്‍ ലക്ഷ്മി വളരെ സെലക്ടീവാണ്.

'മൂടിപ്പൊതിഞ്ഞ വേഷം മാറ്റണം, സ്വിമ്മിങ് സ്യൂട്ട് എനിക്ക് നന്നായി ഇണങ്ങും, മിനി സ്‌കര്‍ട്ടിനും റെഡി'

മലയാളിയായിട്ട് പോലും ലക്ഷ്മി എന്തുകൊണ്ട് മലയാള സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന ചോദ്യം പലരും നടിയോട് ചോദിക്കാറുണ്ട്. നല്ല അവസരങ്ങള്‍ ലഭിയ്ക്കാത്തത് കൊണ്ടാണ് വരാത്തത് എന്നാണ് അവരോട് ലക്ഷ്മി പറയാറുള്ളത്. ഒരാളുടെ വിളിയ്ക്കായി കാത്തിരിയ്ക്കുകയാണിപ്പോള്‍ ലക്ഷ്മി.

ലാലേട്ടന്‍ വിളിച്ചാല്‍

തമിഴില്‍ എത്ര തിരക്കുണ്ടായാലും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഒരു അവസരം കിട്ടിയാല്‍ താന്‍ ഓടി വരും എന്ന് ലക്ഷ്മി മേനോന്‍ പറയുന്നു. ലാലേട്ടനൊപ്പം ഒരു ചിത്രം എന്ന സ്വപ്‌നമാണെന്നും നടി പറഞ്ഞു

ലാല്‍ ഫാനാണ്

ഞാന്‍ വലിയ മോഹന്‍ലാല്‍ ആരാധികയാണ്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ അടുത്ത് പോയി മിണ്ടാന്‍ കഴിഞ്ഞില്ല. അത് ആകെ സങ്കടമായെന്നും ലക്ഷ്മി പറഞ്ഞു.

മലയാളത്തില്‍ ലക്ഷ്മി

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമാ ലോകത്തെത്തിയത്. അതിന് ശേഷം തമിഴിലേക്ക് പോയ ലക്ഷ്മി ജോഷി സംവിധാനം ചെയ്ത അവതാരത്തിലൂടെ തിരിച്ച് മലയാളത്തിലെത്തി. എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.

നല്ല അവസരം ലഭിച്ചാല്‍ വരും

അവതാരം പരാജയപ്പെട്ടതോടെ ലക്ഷ്മിയ്ക്ക് പിന്നെ മലയാളത്തില്‍ നിന്ന് അവസരങ്ങളൊന്നും വന്നില്ല. മലയാള സിനിമയില്‍ നിന്ന് താന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതല്ല എന്നും, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ വന്ന് അഭിനയിക്കും എന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു

English summary
Lakshmi Menon will fall for Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam