»   » അറേബ്യന്‍ സഫാരിയില്‍ പ്രതീക്ഷയുണ്ട്: ലക്ഷ്മി

അറേബ്യന്‍ സഫാരിയില്‍ പ്രതീക്ഷയുണ്ട്: ലക്ഷ്മി

Posted By:
Subscribe to Filmibeat Malayalam

കുറച്ചുനാളുകളായി മലയാളചിത്രത്തിലൊന്നും ലക്ഷ്മി റായിയെ കാണാനില്ലായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാമായി ലക്ഷ്മി തിരക്കിലായിരുന്നു. ഏറെ നാളുകള്‍ക്കുശേഷം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ആറു സുന്ദരികളുടെ കഥയെന്ന ചിത്രത്തിലൂടെ ലക്ഷ്മി വീണ്ടും മലയാളിപ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

ഇനി വരാന്‍ പോകുന്ന ലക്ഷ്മിയുടെ ചിത്രം അറേബ്യന്‍ സഫാരിയാണ്. ഈ ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷകളുണ്ടെന്ന് ലക്ഷ്മി പറയുന്നു. സഞ്ജീവ് ശിവനാണ് അറേബ്യന്‍ സഫാരിയുടെ സംവിധായകന്‍, അതുകൊണ്ടുതന്നെ ഈ ചിത്രത്തില്‍ താനേറെ എക്‌സൈറ്റഡാണെന്നാണ് താരം പറയുന്നത്. വളരെ താല്‍പര്യം തോന്നുന്നൊരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മിയെക്കൂടാതെ മല്ലികയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാവേദ് ചഫ്രിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് സ്ത്രീകല്‍ക്കിടയില്‍ ഒരുയാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തില്‍ ഇറങ്ങാന്‍പോകുന്ന ആദ്യ സ്ത്രീകേന്ദ്രിത റോഡ് മൂവിയാണ് ഈ ചിത്രം.

2012ല്‍ ദിലീപ് ചിത്രമായ മായാമോഹിനിയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതില്‍പ്പിന്നെ ആറു സുന്ദരികളുടെ കഥ വരെ ലക്ഷ്മിയ്ക്ക് മലയാളചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മായാമോഹിനിയിലാണെങ്കില്‍ ല്ക്ഷ്മിയുടെ കഥാപാത്രത്തിന് അത്രവലിയ പ്രാധാന്യവുമുണ്ടായിരുന്നില്ല.

English summary
Actress Lakshmi Rai is looking forward to her next project Arabian Safari that has her in a chic avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam