»   » എന്നെ വെറുതെ വലിച്ചിഴയ്ക്കരുതേ: ലക്ഷ്മി റായ്

എന്നെ വെറുതെ വലിച്ചിഴയ്ക്കരുതേ: ലക്ഷ്മി റായ്

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് ഒത്തുകളിയില്‍ അകപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായതിന് പിന്നാലെ പല വമ്പന്‍ സ്രാവുകളും കുടങ്ങുന്നകാഴ്ച കാണുകയാണ് ലോകം. പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ മുഴുവന്‍ യഥാര്‍ത്ഥത്തില്‍ വാതുവെപ്പില്‍ പങ്കുള്ളവരാണോ, അല്ലെങ്കില്‍ ഇവരുടെ പേരുകളെല്ലാം എന്തിന് വലിച്ചിഴയ്ക്കപ്പെടുന്ന തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പക്ഷേ ഈ അവസരത്തില്‍ ക്രിക്കറ്റുമായി പ്രത്യേകിച്ച് ഐപിഎലുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും പേരുകളില്‍ പലതരം ഗോസിപ്പുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇതിന്റെ പേരില്‍ ആകെ അങ്കലാപ്പിലായിരിക്കുകയാണ് നടി ലക്ഷ്മി റായ്. മുമ്പ് ശ്രീശാന്തിന്റെയും ധോണിയുടെയുമെല്ലാം പേരുകള്‍ ലക്ഷ്മിറായിയുടെ പേരിനൊപ്പം പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു. ഇപ്പോല്‍ ആ പഴയ പ്രണയഗോസിപ്പുകളുടെ പുതിയ അവതാരങ്ങള്‍ ലക്ഷ്മിയുടെ ഉറക്കം കെടുത്തുകയാണ്.

Lakshmi Rai and Sreesanth

ഇപ്പോള്‍ ഒരു ബിസിനസുകാരനുമായി പ്രണയത്തിലാണ് താനെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകുമെന്നും അതിനാല്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് തന്റെ ജീവിതം പ്രശ്‌നത്തിലാക്കരുതെന്നാണ് ലക്ഷ്മി പറയുന്നത്. ഐപിഎല്‍ ഒന്നാം സീസണില്‍ നയന്‍താരയ്‌ക്കൊപ്പം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ബ്രാന്റ് അംബാസഡറായിരുന്നു താനെന്നല്ലാതെ ക്രിക്കറ്റുമായി മറ്റുബന്ധങ്ങളൊന്നും തനിക്കില്ലെന്ന് താരം പറയുന്നു.

ശ്രീശാന്തുമായി പരിചയമുണ്ടായിരുന്നുവെന്നും ചില ഫോട്ടോഷൂട്ടുകളില്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്നുള്ളതല്ലാതെ തനിയ്ക്ക് ശ്രീയുമായി പ്രണയമില്ലായിരുന്നുവെന്നും ലക്ഷ്മി വിശദീകരിക്കുന്നു. ഇപ്പോള്‍ മൂന്നുവര്‍ഷത്തോളമായി ശ്രീയുമായി ഫോണ്‍ ബന്ധം പോലുമില്ലെന്നും നടി ആണയിടുന്നുണ്ട്.

കേരളത്തിന്റെ താരക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സിനെ പിന്തുണയ്ക്കനെത്തിയത് ടീം ഉടമയായ പ്രിയദര്‍ശന്റെയും ഭാര്യ ലിസിയുടെയും നിര്‍ബ്ബന്ധം കൊണ്ടാണെന്നും ലക്ഷ്മി വ്യക്തമാക്കി. ധോണിയുമായും ചെന്നൈ ടീം ഉടമ ഗുരുനാഥുമായും ലക്ഷ്മിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നുള്ള രീതിയിലാണ് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പക്ഷേ തനിയ്ക്കീ ഗുരുനാഥ് ആരാണെന്നുപോലും അറിയില്ലെന്ന് ലക്ഷ്മി പറയുന്നു.

English summary
Lakshmi Rai is upset not exactly for Sreesanth Spot Fixing and following arrest, But her name getting dragged into soup for being Sreesanth ex girlfriend.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam