കാക്കിയിട്ട് വില്ലന്മാരെ തല്ലല്‍ രസം: ലക്ഷ്മി റായ്
ഒരു നടിയെന്ന നിലയില്‍ തീര്‍ത്തും വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് എനിയ്ക്കിഷ്ടം. ചിത്രം വലിയ വിജയമോ, ശരാശരി വിജയമോ ആകാം എന്നാലും കഥാപാത്രം വ്യത്യസ്തമാവുകയെന്നത് രസകരമായ കാര്യമാണ്. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ വലിയ വിജയം നേടിയാല്‍ എന്റെ കരിയറില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി കൂട്ടിക്കിട്ടും, ഇല്ലെങ്കില്‍ അത്രയും നഷ്ടം ഞാന്‍ അനുഭവിക്കേണ്ടിവരും- സിനിമാ ജീവിതത്തെ ശരിയ്ക്കും വിലയിരുത്തുന്ന ഒരാളെപ്പോലെയാണ് ലക്ഷ്മിയുടെ സംസാരം.
മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ഭാഗ്യവശാല്‍ കുറേ നല്ലചിത്രങ്ങളുടെ ഭാഗമാകാന്‍ എനിയ്ക്ക് കഴിഞ്ഞു. നല്ല റോളുകള്‍ വരുമ്പോള്‍ അവ സ്വീകരിക്കാതെ പിന്നീട് പശ്ചാത്തപിയ്ക്കാന്‍ ഞാനില്ല- താരം പറയുന്നു.
രാജേഷ് എബ്രഹാം സംവിധാനം ചെയ്യുന്ന ആറു സുന്ദരിമാരുടെ കഥയെന്ന ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസറായിട്ടാണ് ലക്ഷ്മി അഭിനയിക്കുന്നത്. ഇതുവരെ ഇത്തരത്തിലൊരു വേഷം തനിയ്ക്ക് കിട്ടിയിട്ടില്ലെന്നും സിനിമയിലെ വില്ലന്മാരെ അടിച്ചൊതുക്കുന്നതില്‍ താന്‍ ആനന്ദം അനുഭവിക്കുന്നുണ്ടെന്നുമാണ് ലക്ഷ്മി പറയുന്നത്.


Click it and Unblock the Notifications












