»   » ആ ചിത്രത്തില്‍ നിന്ന് ദിലീപ് ഇടപെട്ട് എന്നെ ഒഴിവാക്കി, പറഞ്ഞ കാരണം കേട്ടപ്പോള്‍ സങ്കടമായി; ലക്ഷ്മി

ആ ചിത്രത്തില്‍ നിന്ന് ദിലീപ് ഇടപെട്ട് എന്നെ ഒഴിവാക്കി, പറഞ്ഞ കാരണം കേട്ടപ്പോള്‍ സങ്കടമായി; ലക്ഷ്മി

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടന്റെ 'ക്രൂരതകള്‍' തുറന്ന് പറഞ്ഞ് പലരും രംഗത്തെത്തുന്നു. പലര്‍ക്കും ദിലീപ് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്നും, സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുമൊക്കെയാണ് വെളിപ്പെടുത്തലുകള്‍. ആ നിരയിലേക്കിതാ സംവിധായികയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്‍.

എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കാവ്യ, കാവ്യയുടെ അമ്മയും പാവമാണ്; സുരേഷ് കുമാര്‍ പറയുന്നു

ഏറ്റവുമൊടുവില്‍ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ലക്ഷ്മിയ്ക്കുമുണ്ട് ദിലീപിനെ കുറിച്ച് ചിലത് പറയാന്‍. തനിക്കും ദിലീപ് മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്ന് ലക്ഷ്മി പറയുന്നു.

കല്‍ക്കട്ട ന്യൂസ് എന്ന ചിത്രം

ദിലീപ്, മീരാജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, 2008 ല്‍ ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കട്ട ന്യൂസ്. ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് ലക്ഷ്മിയെ ആയിരുന്നുവത്രെ.

ഡേറ്റ് വാങ്ങി

ചിത്രീകരണം തുടങ്ങുന്നതിന് ഒരു മാസം മുന്‍പാണ് ലക്ഷ്മി രാമകൃഷ്ണനോട് റോളിനെ കുറിച്ച് പറഞ്ഞ് ഡേറ്റ് വാങ്ങിയത്. ലക്ഷ്മിയുടെ ഒരു സുഹൃത്തിലൂടെയാണ് ആ വേഷം വന്നത്. അഭിനയിക്കാം എന്ന് ലക്ഷ്മി സമ്മതിയ്ക്കുകയും കരാറൊപ്പ് വയ്ക്കുകയും ചെയ്തു.

ഒരു വിവരവുമില്ല

എന്നാല്‍ ലക്ഷ്മി രാമകൃഷ്ണനോട് പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ടും യാതൊരു വിവരവും നടിയ്ക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ലക്ഷ്മി സുഹൃത്തിനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് സിനിമയില്‍ നിന്നും പുറത്താക്കിയതായ വിവരം അറിയുന്നത്.

അന്ന് പറഞ്ഞ കാരണം

ലക്ഷ്മിയ്ക്ക് മാറ്റിവച്ച കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് അന്ന് നടിയോട് സുഹൃത്ത് പറഞ്ഞത്.

സത്യം അറിഞ്ഞത്

എന്നാല്‍ പിന്നീടാണ് അറിഞ്ഞത്, തനിക്ക് ചിത്രത്തിലെ വേഷം നഷ്ടപ്പെടാന്‍ കാരണം നായകന്‍ ദിലീപാണ് എന്ന്. മലയാളത്തില്‍ ലക്ഷ്മി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയമാണെന്ന് പറഞ്ഞാണത്രെ ഒഴിവാക്കിയത്. അത് കേട്ടപ്പോള്‍ വിഷമമായി എന്ന് ലക്ഷ്മി പറയുന്നു.

പിന്നെ തിരിച്ചെത്തിയത്

ആ സംഭവത്തിന് ശേഷം ലക്ഷ്മി മലയാള സിനിമയില്‍ നിന്നും അല്പം അകലം പാലിക്കുകയായിരുന്നു. പിന്നീട് 2016 ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മടങ്ങിയെത്തി. മലയാളത്തില്‍ തനിക്ക് ഭാഗ്യമില്ല എന്ന് പറഞ്ഞ് നടന്നവര്‍ക്ക് മറുപടിയും കൊടുത്തു.

ലക്ഷ്മി മലയാളത്തില്‍

ദിലീപും കാവ്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചക്കര മുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ജൂലൈ 4 എന്ന ദിലീപ് ചിത്രത്തിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പ്രണയകാലം, നോവല്‍, വയലിന്‍, പെയിന്റിസ്റ്റ് എന്നിവിയാണ് ലക്ഷ്മി രാമകൃഷ്ണന്റെ മറ്റ് മലയാള സിനിമകള്‍.

English summary
Lakshmi Ramakrishnan Against Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam