»   » പ്രമുഖ സംവിധായകന്‍ പീഡിപ്പിച്ചുവെന്ന് പ്രചരണം, സംഭവത്തെക്കുറിച്ച് നടിയുടെ പ്രതികരണം

പ്രമുഖ സംവിധായകന്‍ പീഡിപ്പിച്ചുവെന്ന് പ്രചരണം, സംഭവത്തെക്കുറിച്ച് നടിയുടെ പ്രതികരണം

Posted By: Nithara
Subscribe to Filmibeat Malayalam

കാര്യങ്ങള്‍ തന്റേടത്തോടെ വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. പേരു പറഞ്ഞാല്‍ അത്ര പെട്ടെന്ന് മനസ്സിലാവില്ലെങ്കിലും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ഷേര്‍ലി എന്നു പറയുമ്പോള്‍ ഈ അഭിനേത്രിയെ പെട്ടെന്നു മനസ്സിലാകും. ചക്കരമുത്തില്‍ കാവ്യാ മാധവന്റെ അമ്മയായി വേഷമിട്ടതും ലക്ഷ്മിയാണ്. മലയാള സിനിമയില്‍ നിന്നും താന്‍ നേരിട്ട അവഗണനയെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും മുമ്പ് ലക്ഷമി പറഞ്ഞിരുന്നു. സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

മലയാള സിനിമയിലെ പ്രമുഖ അഭിനേത്രിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ലക്ഷ്മി സിനിമയിലെ അധികമാരും അറിയാത്ത മോശം പ്രവണതകളെക്കുറിച്ച് സംസാരിച്ചത്. പിറ്റേന്ന് ഇറങ്ങിയ ഇംഗ്ലീഷ് പത്രത്തിലാണ് തനിക്ക് ഓരോ ദിവസവും പല തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നുവെന്ന തരത്തിലുള്ള വാര്‍ത്ത വന്നത്. പ്രമുഖ സംവിധായകനില്‍ നിന്ന് നേരിട്ട അനുഭവത്തെക്കുറിച്ച് പരിപാടിയില്‍ സംസാരിച്ചിരുന്നു. 2008 ല്‍ നടന്ന സംഭവം ഇന്നലെ കഴിഞ്ഞതു പോലെയാക്കിയാണ് പ്രചരിച്ചത്.

പ്രതികരണവുമായി രംഗത്ത്

2008 ല്‍ നടന്ന സംഭവത്തെ ഇന്നലെ നടന്നതു പോലെയാക്കിയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് പത്രത്തില്‍ വന്ന കാര്യങ്ങള്‍ മലയാളത്തിലെ ചില ഓണ്‍ലൈല്‍ മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് വിശദീകരണവുമായി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.

ആത്മാഭിമാനം പണയപ്പെടുത്താതെ ജോലി ചെയ്യണം

ആത്മാഭിമാനവും മറ്റ് മാനുഷിക മൂല്യങ്ങളും പണയപ്പെടുത്താതെ ജോലി ചെയ്യുന്നവര്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ ആരും വരില്ല. സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ എല്ലാ രംഗത്തുമുണ്ട് സിനിമയില്‍ മാത്രമല്ല അത്തരക്കാരുള്ളത്. മറ്റുള്ളവരുടെ ഔദാര്യത്തില്‍ നേടുന്ന അവസരമോ വിജയമോ നിലനില്‍ക്കില്ല. കഴിവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു തന്നെ ജയിക്കാമെന്നാണ് ലക്ഷ്മി പറഞ്ഞത്.

സിനിമയില്‍ നിന്നും ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്

സിനിമയില്‍ നിന്ന് താനും മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. അമിത സ്വാതന്ത്രവും അടുപ്പവും കാണിച്ച് പലരു വന്നിട്ടുണ്ട്. എന്നാല്‍ അവരെയൊക്കെ നിലയ്ക്ക് നിര്‍ത്തിയാണ് താന്‍ മുന്നോട്ടേക്ക് സഞ്ചരിച്ചത്.

ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിച്ചത് എതിര്‍ത്തു

മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നതിനിടയില്‍ സംവിധായകന്‍ തോളില്‍ കൈയ്യിട്ട് ഇഷ്ടം പ്രകടിപപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് എതിര്‍ത്തിനെത്തുടര്‍ന്ന് നിരവധി റീടേക്കുകള്‍ എടുപ്പിച്ചു. വിഷയം മറ്റുള്ളവര്‍ അറിഞ്ഞപ്പോള്‍ സംവിധായകന്‍ മാപ്പു പറഞ്ഞു.

പ്രതികരിക്കണമെന്നു തോന്നി

വിവാഹം കഴിഞ്ഞ മക്കളുടെ അമ്മയായ തനിക്ക് അമ്പതു വയസ്സു കഴിഞ്ഞു. ഈ പ്രായത്തിലും സിനിമയില്‍ നിന്ന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അതിന് മറുപടി നല്‍കണമെന്നു തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നു ലക്ഷ്മി വ്യക്തമാക്കി.

English summary
Lakshmi Ramakrishnan's reply to fake news

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam