»   » ലക്ഷ്മി ശര്‍മ്മ എയ്ഡ്‌സ് രോഗിയാകുമോ?

ലക്ഷ്മി ശര്‍മ്മ എയ്ഡ്‌സ് രോഗിയാകുമോ?

Posted By:
Subscribe to Filmibeat Malayalam
Lakshmi Sharma
പളുങ്ക് എന്ന ബ്ലസി ചിത്രത്തില്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നായികയായിട്ടാണ് ലക്ഷ്മി ശര്‍മ്മ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ രംഗപ്രവേശനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒന്നും കാര്യമായ വിജയം കണ്ടില്ല. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ലാത്ത ഈ ആന്ധ്രക്കാരി ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ ഒരു തിരിച്ചു വരവ് നടത്താനുള്ള ശ്രമത്തിലാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.

ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന സിനിമയില്‍ അവാര്‍ഡ് സാധ്യതയുള്ള കഥാപാത്രമാണ് ലക്ഷ്മി കൈകാര്യം ചെയ്യുന്നതത്രെ. വഴിവിട്ട ജീവിത ബന്ധങ്ങളിലൂടെ എയ്ഡ്‌സ് രോഗത്തിനടിമപ്പെടുന്ന പെണ്‍ കുട്ടിയുടെ റോളാണ് ലക്ഷ്മിക്ക്. ഏറെ അഭിനയ സാധ്യതയുള്ള ചിത്രത്തെ പ്രതീക്ഷയോടെയാണ് ലക്ഷ്മി കാണുന്നത്. ചിത്രത്തിന്റെ പേരു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത 'അയാള്‍' എന്ന ചിത്രത്തിലൂടെ ലാലിന്റെ നായികയായി ലക്ഷ്മി ഒരു തിരിച്ചു വരവിനുള്ള ശ്രമം നടത്തിയിരുന്നു. അതിനു മുമ്പേ ചെയ്ത നായികാ പ്രധാന്യമുള്ള ആയുര്‍രേഖ, ചിത്രശലഭങ്ങളുടെ വീട്, മകരമഞ്ഞ്, ഒരു കുടുംബചിത്രം തുടങ്ങിയ ചിത്രങ്ങളിലൊന്നും നടിക്ക് കാര്യമായി ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല. ബ്രേക്കിംങ് ന്യൂസ്. ക്ലൈമാക്‌സ് പോലുള്ള ചിത്രങ്ങളില്‍ ഗസ്റ്റ് റോളിലും ലക്ഷ്മി ശര്‍മ്മ പരീക്ഷണം നടത്തിയിട്ടുണ്ട്.

English summary
Lakshmi Sharma may act as a sex worker in her latest Mollywood flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam