»   » ഒരു നടിയായതുകൊണ്ട് വിവാഹം പോലും മുടങ്ങിപ്പോകുന്നെന്ന് നടി ലക്ഷ്മി ശര്‍മ്മ

ഒരു നടിയായതുകൊണ്ട് വിവാഹം പോലും മുടങ്ങിപ്പോകുന്നെന്ന് നടി ലക്ഷ്മി ശര്‍മ്മ

Posted By:
Subscribe to Filmibeat Malayalam

ഒരു നടിയായിപ്പോയതില്‍ ദുഃഖിതയാണ് നടി ലക്ഷ്മി ശര്‍മ്മ. അഭിനയം തന്റെ വിവാഹസ്വപ്‌നങ്ങള്‍ക്ക് ഒരു തടസ്സമാകുന്നുവെന്നാണ് താരം പറയുന്നത്. സിനിമയില്‍ അധികം തിളങ്ങിയിട്ടില്ലെങ്കിലും ലക്ഷ്മിക്ക് പല വിവാഹാലോചനകളും മുടങ്ങുകയാണ്. ഒരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് ലക്ഷ്മി സിനിമാ ലോകത്തേക്ക് വന്നത്.

നടിയായിപ്പോയതിനാല്‍ ആലോചിച്ചുറപ്പിച്ച് നിശ്ചയം വരെയെത്തിയ വിവാഹം പോലും മുടങ്ങിപ്പോയെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പ്രണയ വിവാഹത്തോട് താരത്തിന് താത്പര്യവുമില്ല. അതിനുള്ള ധൈര്യം ഇല്ലെന്നാണ് ലക്ഷ്മി പറയുന്നത്. ഒരു നല്ല കുടുംബജീവിതം ഏതൊരു പെണ്ണിനെപ്പോലെത്തന്നെ താനും ആഗ്രഹിക്കുന്നു.

lakshmisharma

എന്നാല്‍ പ്രായം കടന്നുപോകുകയാണ്. ആലോചനകളൊന്നും ശരിയാകുന്നുമില്ല. സ്വന്തം ജാതിയിലുള്ളവരെ തന്നെ വിവാഹ ചെയ്യണമെന്നാണ് ആഗ്രഹവുമെന്ന് താരം വ്യക്തമാക്കി. 2009ല്‍ ശരിയായ ആലോചന നിശ്ചയം വരെ എത്തിയിരുന്നു. എന്നാല്‍, നിശ്ചയത്തിന്റെ കുറച്ച് ദിവസം മുന്‍പ് വരന്‍ പിന്മാറുകയായിരുന്നു.

അതിനുശേഷം നല്ലൊരു ആലോചന വന്നിട്ടുമില്ല. ആന്ധ്രാ സ്വദേശിയാണ് ലക്ഷ്മി ശര്‍മ്മ. മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് താരം തുടക്കം കുറിച്ചത്. എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, ശുദ്ധരില്‍ ശുദ്ധന്‍,പ്രിയപ്പെട്ട നാട്ടുകാരെ, ദ്രോണ,പാസഞ്ചര്‍,കേരള പോലീസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

English summary
actress lakshmi sharma not interested love marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam