»   » ബിജു മേനോന്‍ ഇന്ദ്രജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലക്ഷ്യത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ബിജു മേനോന്‍ ഇന്ദ്രജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലക്ഷ്യത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ദ്രജിത്തും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ലക്ഷ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനായ ജിത്തു ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്ന് ഉറപ്പുള്ള കാര്യമാണ്. പൂയം കുട്ടി വനത്തില്‍ വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്.

രണ്ടു കുറ്റവാളികളുടെ വനത്തിലൂടെയുള്ള യാത്രയാണ് ലക്ഷ്യത്തിന്റെ പ്രധാന സവിശേഷത.ചേരിനിവാസിയായാണ് ബിജു മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പീരുമേട് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ലക്ഷ്യം പറയുന്നത്. ടെക്കിയുടെ വേഷത്തിലാണ് ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുന്നത്.

Lakshyam

സംസ്ഥാന അവാര്‍ഡ് നേടിയ മുഖാമുഖം എന്ന ടെലിഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. രണ്ടു കഥാപാത്രങ്ങളും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്ക് മാറുന്നതും ചിത്രത്തില്‍ കാണാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ശിവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

English summary
Actor Indrajith's next titled Lakshyam will have him essay the role of a techie, while actor Biju Menon will be seen in the role of a slum dweller. The first look of the film was out recently, and it sure looks like an intense story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam