»   » ദിലീപ് വീണ്ടും കുരുക്കിലേക്ക്... ദിലീപിനെ തള്ളി ലാല്‍, പക്ഷെ ലാലിന് പറയാന്‍ മറ്റൊന്നു കൂടെയുണ്ട്???

ദിലീപ് വീണ്ടും കുരുക്കിലേക്ക്... ദിലീപിനെ തള്ളി ലാല്‍, പക്ഷെ ലാലിന് പറയാന്‍ മറ്റൊന്നു കൂടെയുണ്ട്???

Posted By: Karthi
Subscribe to Filmibeat Malayalam

വിവാദങ്ങളുടേയും തെറ്റിദ്ധാരണകളുടേയും  ഇടയിലാണ് ഇപ്പോള്‍ മലയാള സിനിമ. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്. സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത് ദിലീപിലേക്കാണെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. ഇതിനിടെ ഈ വിഷയത്തില്‍ സിനിമ ലോകത്തുള്ള താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. 

തന്നെ കൊല്ലാന്‍ ശ്രമമെന്ന് പല്ലിശേരി; എഴുതിയതിനെല്ലാം തെളിവുണ്ട്!!! ചൂണ്ടുവിരല്‍ ദിലീപിലേക്ക്???

തൊടുന്നതെല്ലാം വിവാദമാകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ദിലീപ് ഉള്ളത്. വിവാദ വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് ചാനല്‍ ചര്‍ച്ചയില്‍നടത്തിയ പ്രതികരണം മറ്റൊരു വിവാദത്തിലേക്കാണ് താരത്തെ വലിച്ചിട്ടിരിക്കുന്നത്. നടന്‍ ലാലും ദിലീപിന്റെ വാക്കുകളെ തള്ളിയതോടെ നിയമകുരുക്കിലേക്കും താരം പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ ലാല്‍ പൂര്‍ണമായും ദിലീപിനെ തള്ളിപ്പറഞ്ഞിട്ടില്ല, ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടെ ലാല്‍ വ്യക്തമാക്കുന്നുണ്ട്.

ദിലീപിന്റെ വിവാദ പരാമര്‍ശം

ആക്രമിക്കപ്പെട്ട നടിയും അക്രമിയായ പള്‍സര്‍ സുനിയും കൂട്ടുകാരാണെന്ന് ദിലീപ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് ഈ വിഷയത്തെ എത്തിച്ചിരിക്കുന്നത്. വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നിരുന്നു. നടനും സംവിധായകനുനമായ ലാലാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപിനെ തള്ളി ലാല്‍

എന്നാല്‍ ഇക്കാര്യത്തില്‍ ദിലീപ് കൂടുതല്‍ പ്രതിരോധത്തിലേക്ക് വീണിരിക്കുകയാണ്. ലാല്‍ പറഞ്ഞതായി ദിലീപ് പറഞ്ഞ കാര്യത്തെ ലാല്‍ തള്ളി. താന്‍ ഇങ്ങനെ ദിലീപിനോട് പറഞ്ഞിട്ടില്ലെന്നും ദിലീപ് അങ്ങനെ പറഞ്ഞത് ഒരു പക്ഷെ തെറ്റിദ്ധാരണമൂലമാകാമെന്നുമായിരുന്നു ഇക്കാര്യത്തില്‍ ലാല്‍ പ്രതികരിച്ചത്.

ലാല്‍ പറഞ്ഞത്

അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ഗോവയില്‍ വച്ച് കണ്ടതായി ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യം ശരിയാണെന്ന് തന്നെയാണ് ലാല്‍ പറയുന്നതും. ഗോവയില്‍ ലാലിന്റെ മകന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു അത്. എന്നാല്‍ അതിന് മുമ്പ് ഇവര്‍ തമ്മില്‍ കണ്ടിട്ടുള്ളതായി തനിക്ക് അറിയില്ലെന്ന് ലാല്‍ പറഞ്ഞു.

ദിലീപിന്റെ തെറ്റിദ്ധാരണ

നടിയും സുനിയും സുഹൃത്തുക്കളാണെന്ന് താന്‍ ദിലീപിനോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഇവര്‍ ഗോവയില്‍ ഉണ്ടായിരുന്ന കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരിക്കാം. ഇത് തെറ്റിദ്ധരിച്ചതാരിക്കാം ദിലീപില്‍ നിന്നും അത്തരത്തിലൊരു പ്രതികരണം ഉണ്ടാകാന്‍ കാരണമെന്നും ലാല്‍ പറയുന്നു.

ദിലീപ് ഇത്തരക്കാരനല്ല

വ്യക്തി വിരോധം തീര്‍ക്കുന്നതിന് വേണ്ടി ഇത്തരത്തിലൊരു നടപടി ചെയ്യുന്ന ആളല്ല ദിലീപെന്ന് ലാല്‍ പറയുന്നു. തനിക്ക് ദിലീപുമായുള്ള സൗഹൃദത്തിന്റെ ബലത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ലാല്‍ പറയുന്നു. ഇങ്ങനെയൊരു കാര്യം ചെയ്യേണ്ട ആവശ്യം ദിലീപിനില്ലെന്നും ലാല്‍ പറയുന്നു.

ദിലീപ് നിയമക്കുരുക്കിലേക്ക്

യുവ നടി അക്രമിക്കപ്പെട്ട കേസില്‍ ഇര എന്ന പരിഗണന ലഭിക്കേണ്ട താരത്തിനെതിരെ അപമാനകരമായ പരാമര്‍ശം നടിത്തിയ ദിലീപിനെതിരെ നിയമ നടപടിക്കുള്ള സാധ്യത നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തില്‍ നടി പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. നടി പരാതി നല്‍കിയാല്‍ അത് ദിലീപിന് കനത്ത തിരിച്ചടിയാകും.

സലിംകുമാര്‍ ചെയ്തതും തെറ്റ്

ആക്രമണത്തിനിരയായ നടിയും അക്രമിയും നുണ പരിശോധനയ്ക്ക് വിധേയരാകണമെന്ന സലിംകുമാറിന്റെ പരാമര്‍ശം തെറ്റായിപ്പോയിയെന്നും അക്കാര്യം സലിംകുമാറിനോട് പറഞ്ഞിരുന്നെന്നും ലാല്‍ പറയുന്നു. സംഭവ ദിവസം നടി എത്രത്തോളം തകര്‍ന്നു പോയി എന്ന് തനിക്ക് നേരിട്ടറിയാം. പിന്നീട് പഴയ അവസ്ഥയിലേക്ക് നടിയെ കൊണ്ടുവരാന്‍ ഏറെ ശ്രമപ്പെട്ടു. സലിംകുമാറിന്റെ ആ പരമാര്‍ശം നടിയെ വീണ്ടും തകര്‍ത്തിരിക്കുമെന്നും ലാല്‍ പറയുന്നു.

English summary
Actor, Director Lal reveals that what he exactly said to Dileep. 'I didn't say anything about the actress, Suni friendship. It may a misunderstanding', said Lal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam