»   » തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

Posted By:
Subscribe to Filmibeat Malayalam

സിനിമകള്‍ക്ക് തിരക്കഥയെഴുതിയും അത് സംവിധാനം ചെയ്തും ആ മേഖലയെ നല്ലോണം പരിചയപ്പെട്ട നായകന്മാരാണ് ലാലും ശ്രീനിവാസനും. ഇനി അവരൊരു ടാക്കീസ് നടത്തി കൊണ്ടു പോകുന്നതൊന്ന് ചിന്തിച്ചു നോക്കിക്കേ...കണ്ണാടി ടാക്കീസിന്റെ ഉടമയായി ലാലും മാനേജരായി ശ്രീനിവാസനും എത്തുന്ന ചിത്രമാണ് മധുസൂദനന്റെ കണ്ണാടി ടാക്കീസ്. ആദിത്യന്‍ എന്ന തിയേറ്റര്‍ മാനേജരായി ശ്രീനിവാസനും ശിവരാമനെന്ന തിയേറ്റര്‍ ഉടമയായി ലാലും ചിത്രത്തില്‍ വേഷമിടുന്നു.

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

ഒരു സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതു മുതല്‍ പ്രേക്ഷകരില്‍ എത്തുന്നതുവരെയുള്ള കഷ്ടപ്പാടുകള്‍ മറക്കുന്നത് അത് തിയേറ്ററിലെ വലിയ സ്‌ക്രീല്‍ കാണുമ്പോഴാണ്.

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

നാട്ടിന്‍ പുറത്തെ ഒരു സെക്കന്റ് ക്ലാസ് തിയേറ്ററിന്റെ കഥയുമായാണ് കണ്ണാടി ടാക്കീസ് ഒരുങ്ങുന്നത്.

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

ബയോസ്‌കോപ് എന്ന ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മധുസൂദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണാടി ടാക്കിസ്

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായും തിരക്കഥാകൃത്തായും ഒരേസമയം തിളങ്ങാന്‍ കഴിഞ്ഞ വ്യക്തിയാണ് ശ്രിനിവാസന്‍

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

ശ്രീനിവാസനെ പോലെ തന്നെ സിനിമയുടെ നാല് പ്രധാന മേഖലയിലും വിജയം കണ്ട മലയാളത്തിലെ മറ്റൊരു നടനാണ് ലാല്‍

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

സിനിമയുടെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം സജീവമായ രണ്ട് നടന്മാര്‍ ഒരു ചിത്രത്തില്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന എല്ലാ മികവും കണ്ണാടി ടാക്കീസില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

തിയേറ്റര്‍ ഉടമ ലാല്‍, മാനേജര്‍ ശ്രീനിവാസനും

ലാലിനും ശ്രീനിവാസനും പുറമെ വിജയകുമാര്‍, ഇന്ദ്രന്‍സ്, മാമൂക്കോയ, അര്‍ച്ചനാ കവി, മൈഥിലി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

English summary
In Madhusoodanan's upcoming movie Kannadi Talkies Lal playing as talkies owner and Sreenivasan as manager
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam