»   » ലാലിന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചടങ്ങില്‍ തിളങ്ങിയത് ഭാവന.. ചിത്രങ്ങള്‍ കാണൂ...

ലാലിന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചടങ്ങില്‍ തിളങ്ങിയത് ഭാവന.. ചിത്രങ്ങള്‍ കാണൂ...

Written By:
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അലന്‍ ആണ് വരന്‍. വിവാഹം ജനുവരിയില്‍ ഉണ്ടാവും. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമയിലെയും രാഷ്ട്രീയത്തിലെയും പല പ്രമുഖരും പങ്കെടുത്തു.

എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ല, ദുരനുഭവത്തെ കുറിച്ച് മൃദുല

ചടങ്ങുകളില്‍ മുഖ്യാകര്‍ഷണം ഭാവനയായിരുന്നു. ലാലിന്റെ കുടുംബവുമായി ഭാവനയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ആസിഫ് അലി, സുരേഷ് കൃഷ്ണ, ആശ ശരത്ത്, സിബി മലയില്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവവരും ആര്‍ഭാടമായി നടന്ന വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ആരോടും ഒന്നും പറയരുത്, വിവാഹമോചന സമയത്തെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷിച്ചത് അജിത്താണെന്ന് ബാല!!

വധൂവരന്മാര്‍

ഇതാണ് വധൂവരന്മാര്‍.. മോണിക്കയും അലനും.

വരന്റെ കുടുംബം

ഇതാണ് ലാലിന്റെ മകള്‍ പോകുന്ന കുടുംബം. അലന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം മോണിക്ക

സുരേഷ് കൃഷ്ണ

നടന്‍ സുരേഷ് കൃഷ്ണ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു

കുടുംബത്തോടെ

ഒരു കുടുംബ ചിത്രം. കൂടെ വിവാഹ നിശ്ചയ ചടങ്ങിന് കാര്‍മികത്വം വഹിച്ച അച്ചന്മാരും

വിശ്വാസത്തോടെ

പക്ക ട്രഡീഷണലായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന് കാര്‍മികത്വം വഹിച്ചവര്‍ക്കൊപ്പം വധൂവരന്മാര്‍.

സെല്‍ഫി ടൈം

നടിമാരായ ഭാവയ്ക്കും ആശ ശരത്തിനുമൊപ്പം അലന്റെ സെല്‍ഫി

ഭാവന സെല്‍ഫി

വധൂവരന്മാര്‍ക്കൊപ്പം ഭാവനയുടെ ഒരു സെല്‍ഫി ക്ലിക്ക്

തോഴിയായി ഭാവന

മോണിക്കയുടെ തോഴിയായിട്ടാണ് ഭാവന ചടങ്ങിലുടനീളം ഉണ്ടായിരുന്നത്

ആസിഫ് അലി

ആസിഫ് അലി കുടുംബത്തോടൊപ്പം വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു

മധുരം

വളരെ മനോഹരമായിരുന്നു ചടങ്ങുകള്‍. എല്ലാം വ്യത്യസ്തവും. വിവാഹം ജനുവരിയില്‍ ഉണ്ടാവുമെന്നാണ് ലാല്‍ അറിയിച്ചിരിയ്ക്കുന്നത്.

English summary
Lal Daughter's wedding engagement held at Kochi . Asif Ali, Bhavana,Hibi Eden , Asha Sharath, Harisree Ashokan and others attended the event.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X