TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മകന് വേണ്ടി അച്ഛന് കോലം മാറി, കാണൂ
മകന് വേണ്ടി അച്ഛന് സംവിധാനം ചെയ്ത ചിത്രമായിരുന്നു കൈയ്യെത്തും ദൂരത്ത്. ഫാസിലിന്റെ ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ വെള്ളിത്തിരയിലെത്തി. ഇപ്പോള്‍ കാലം മാറി. അച്ഛനെ നായകനാക്കി മകന് സിനിമ സംവിധാനം ചെയ്യുന്നു.
'ഹണി ബീ' എന്ന ചിത്രത്തിന് ശേഷം ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ഹായ് അയാം ടോണി' എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ടോണിയായെത്തുന്നത് അച്ഛന് ലാല്‍. ആസിഫ് അലിയും മിയാ ജോര്‍ജുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മകന് വേണ്ടി അച്ഛന് ഗെറ്റപ്പില്‍ വരുത്തിയ മാറ്റവും ശ്രദ്ധേയമാണ്. തല മൊട്ടയടിച്ച് കട്ടിത്താടിയുമായി കിടലന്‍ ലുക്കിലാണ് ലാല്‍ ടോണിയായെത്തുന്നത്. ജീന്‍ പോളിന്റെ ആദ്യ ചിത്രമായ ഹണി ബീയിലും ലാല്‍ വ്യത്യസ്തമായൊരു വേഷത്തിലാണ് എത്തിയത്.
ഒരു ഐടി ചെയര്‍മാനാണ് ടോണി. ആസിഫ് അലിയും മിയ ജോര്‍ജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്ക് ടോണി കടന്നുവരുന്നതോടെയാണ് കഥാഗതിമാറുന്നത്. ബംഗലൂരു നഗരത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം.
എസ് ജെ എം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറവും ജോബി മുണ്ടമറ്റവും ചേര്‍ന്നാണ് ഹായ് അയാം ടോണി നിര്‍മിക്കുന്നത്. ബിജു മേനോന്, ലെന തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ദീപക് ദേവിന്റേതാണ് സംഗീതം.